മണ്ണാർക്കാട് നിന്ന് ആകെ 21ഓർഡിനറി ബസുകളിലായി 42 സർവീസുകളാണ് പ്രിയദർശിനി പദ്ധതിയുടെ ഭാഗമാകുക

മണ്ണാർക്കാട് നിന്ന് ആകെ 21ഓർഡിനറി ബസുകളിലായി 42 സർവീസുകളാണ് പ്രിയദർശിനി പദ്ധതിയുടെ ഭാഗമാകുക. 2 ബസുകളാണ് ഡിപ്പോയിൽ നിന്ന് കോഴിക്കോട്ടേക്കുള്ളത്. അട്ടപ്പാടിയിലേക്ക് 35 ഓർഡിനറി സർവീസുണ്ട്. കോങ്ങാട് 8, തിരുവിഴാംകുന്ന് 2, എടത്തനാട്ടുക്കര 3 എന്നിങ്ങനെയാണ് മറ്റ് സർവീസുകൾ. പാലക്കാട്‌ കോഴിക്കോട് റൂട്ടിൽ ഉൾപ്പെടെ 15 മിനിറ്റ് ഇടവേളയിൽ സർവീസ് നടത്തുന്ന ബ്ലാക്ക് ലെറ്ററിൽ TT രേഖപ്പെടുത്തിയ ടൗൺ ടു ടൗൺ ബസുകളിലും സൗജന്യയാത്ര ആനുകൂല്യം ലഭിക്കുമെന്ന് സ്റ്റേഷൻ ഇൻസ്‌പെക്ടർ





ഇൻചാർജ് മുഹമ്മദ്‌ മൻസൂർ പറഞ്ഞു. സൗജന്യയാത്ര ലഭ്യമാകുന്ന ബസുകളിൽ പ്രിയദർശിനി സ്റ്റിക്കർ പതിപ്പിക്കുന്നതോടെ യാത്രക്കാർക്ക് ഇക്കാര്യത്തിലുള്ള ആശയകുഴപ്പം മാറും. വരുമാനമോ പ്രായമോ പരിഗണിക്കാതെയും പ്രത്യേക നിബന്ധനകളില്ലാതെയുമാണ് ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിലെ സൗജന്യയാത്രാ സൗകര്യം ലഭ്യമാക്കുന്നത്. സീറോ ടിക്കറ്റ് നൽകിയാകും യാത്ര അനുവദിക്കുക. പാലക്കാട്‌ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥി കൺസെഷൻ നൽകുന്നത് മണ്ണാർക്കാടാണ്. ആയിരത്തിനടുത്ത് വിദ്യാർത്ഥികൾക്കാണ് ആനുകൂല്യമുള്ളത്. സൗജന്യയാത്രക്ക്‌ പ്രായം പരിഗണിക്കുന്നില്ല എന്നതിനാൽ വിദ്യാർത്ഥിനികൾക്കും പ്രിയദർശിനി പദ്ധതിയുടെ പ്രയോജനം ലഭിക്കും.

Related