ലോകകപ്പിന്‍റെ മാതൃകയിലൊരു കേക്ക്, ഒരോ ടീമിന്‍റേയും നിറങ്ങളില്‍ കേക്കുകള്‍, ഫാന്‍സുകാര്‍ക്ക് മധുരമുള്ള ഫുട്ബോള്‍ ആസ്വദിക്കാം
ലോകക്കപ്പ് ഫുട്ബോൾ ആവേശത്തിൽ ഇഷ്ട ടീമുകൾക്കായി ഗ്രാമ നഗര വ്യത്യാസമില്ലാതെ ഫ്ലക്സ് യുദ്ധങ്ങൾ നടക്കുമ്പോൾ മധുരം നുണഞ്ഞുക്കൊണ്ടുള്ള ആവേശം സമ്മാനിക്കുകയാണ് മണ്ണാർക്കാട് മൈ കേക്ക്‌സ്. ലോകക്കപ്പിന്റെ മാതൃകയിൽ മനോഹരമായൊരു കേക്ക്. അതുമാത്രമല്ല, അർജന്റീന, ബ്രസീൽ,
പോർച്ചുഗൽ, ജർമ്മനി, ഫ്രാൻസ് തുടങ്ങി ഇഷ്ട ടീമുകളുടെ ചിത്രം പതിപ്പിച്ച കേക്കുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കാൽപന്തു കളിയുടെ ആഹ്ലാദം പങ്കിടാൻ വേറിട്ട വഴികൾ തിരയുന്ന ഫുട്ബോൾ പ്രേമികൾക്ക് ഇനി കേക്കിന്റെ രുചിയും തിരഞ്ഞെടുക്കാം.







