മലേഷ്യയിലേക്ക് പോകുന്നത് ജൂണ്‍ 18 ന്, ഷോമണിയായി മാറ്റാന്‍ കരുതിയ 400 ഡോളര്‍ നഷ്ട്ടപ്പെട്ടു, യാത്രയ്ക്ക് 5 ദിവസം ബാക്കിയുള്ളപ്പോള്‍ തിരിച്ചുകിട്ടി
കോട്ടോപ്പാടം കുണ്ട്ലക്കാട് സ്വദേശിയുടെ നഷ്ട്ടപ്പെട്ട 400 സിംഗപ്പൂര്‍ ഡോളറടങ്ങിയ പേഴ്സ് തിരിച്ചുകിട്ടി. ജൂണ്‍ 18 ന് മലേഷ്യയിലേക്ക് പോകുന്ന സുഹൃത്തിന് ഷോമണിയായി കൊണ്ടുപോകാന്‍ കരുതിയ പണമാണ് നഷ്ട്ടപ്പെട്ട് ജൂണ്‍ 13 ന് തിരിച്ചുകിട്ടിയത്. മലേഷ്യയിലേക്ക് പോകാനൊരുങ്ങുന്ന സുഹൃത്തിന് ഷോമണിയായി നല്‍കുന്നതിന് വേണ്ടിയാണു കോട്ടോപ്പാടം കുണ്ട്ലക്കാട് സ്വദേശി മുഹമ്മദ് ഉനൈന്‍ മലേഷ്യയില്‍ നിന്ന് നാട്ടിലേക്ക് വരുമ്പോള്‍ 400 ഡോളര്‍ കൊണ്ടുവന്നത്. ഇത് മാറ്റിയെടുത്ത് വേണം സുഹൃത്തിന് പോകാന്‍, ഡോളറിനുള്ള പണവും സുഹൃത്തില്‍ നിന്ന് കൈപ്പറ്റിയിരുന്നു. മുപ്പത്തിനായിരത്തോളം ഇന്ത്യന്‍ രൂപ
മൂല്യം ഡോളര്‍ അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതോടെ ആശങ്കയിലായ ഉനൈന്‍ സോഷ്യല്‍ മീഡിയ വഴി വിവരം അറിയുന്നവരിലേക്കെല്ലാം എത്തിക്കാന്‍ ശ്രമിച്ചു. അതിനിടെയാണ് മണ്ണാര്‍ക്കാട് ഓക്കാസ് തിയേറ്ററില്‍ നിന്ന് വിളി വരുന്നത്. ദൃശ്യം സിനിമ കാണാനായി തിയേറ്ററില്‍ എത്തിയപ്പോഴാണ് പേഴ്സ് നഷ്ടപ്പെട്ടത്. സുഹൃത്ത് ഈ മാസം 18 ന് പോകാന്‍ തയ്യാറെടുക്കുകയാണ്, അതിന് മുന്‍പ് തന്നെ നഷ്ടപ്പെട്ട പണം തിരികെ കിട്ടിയ സന്തോഷത്തിലും ആശ്വാസത്തിലുമാണ് ഉനൈന്‍, പേഴ്സ് ഉടമയെ കണ്ടെത്തി തിരികെ ഏല്‍പ്പിച്ച സമാധാനമാണ് ഓക്കാസ് തിയേറ്റര്‍ അധികൃതര്‍ക്കും







