മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക് വിദ്യാർത്ഥികൾക്കായി അനുമോദന സദസ്സ് സംഘടിപ്പിച്ചു
മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക് വിദ്യാർത്ഥികൾക്കായി അനുമോദന സദസ്സ് സംഘടിപ്പിച്ചു, ഇത്തവണ സമ്പൂർണ എ പ്ലസ് എണ്ണം ഗണ്യമായി കുറഞ്ഞിട്ടും നേട്ടത്തിന്റെ പട്ടികയിൽ ഇടം നേടാൻ കഴിഞ്ഞത് അഭിനന്ദനാർഹമാണെന്ന് ഉദ്ഘാടനം നിർവഹിച്ച് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. റൂറൽ സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന അനുമോദന സദസ്സിൽ ബാങ്ക് പരിധിയിലെ സ്കൂളുകളിൽ നിന്ന് SSLC, പ്ലസ്
ടു പരീക്ഷകളിൽ സമ്പൂർണ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ചെയർപേഴ്സൺ കെ. സജ്‌ന അധ്യക്ഷയായി. ബാങ്ക് പ്രസിഡന്റ് പി. മോഹനൻ, സെക്രട്ടറി പി. സുധാദേവി, തെങ്കര പഞ്ചായത്ത് പ്രസിഡന്റ് ഷീന, എസ്. അജയകുമാർ, ഷീബ, താജുദ്ദീൻ, പി. എൻ. മോഹനൻ, റഷീദ് ബാബു, ഗിരീഷ്, ഡയറക്ടർ ബോർഡ് അംഗങ്ങൾ, കൗൺസിലർമാർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.







