SSLC, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കായി അനുമോദന സദസ്സൊരുക്കി കാഞ്ഞിരപ്പുഴ കോ-ഓപ്പറേറ്റീവ് അർബൻ ക്രെഡിറ്റ് സൊസൈറ്റി

ചിറക്കൽപ്പടിയിൽ നടന്ന അനുമോദന സദസ്സ് DCC പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം പ്രസിഡന്റ് മുഹമ്മദ്‌ ചെറൂട്ടി അധ്യക്ഷനായി. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു. മികച്ച സഹകാരികളെയും ആദരിച്ചു. കാഞ്ഞിരപ്പുഴ





പഞ്ചായത്ത്‌ പ്രസിഡന്റ് അശ്വതി ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ജോയ് ജോസഫ്, സി. അച്യുതൻ, അബൂബക്കർ ബാവി, സിടി അലി, എബിൻ വർഗീസ്, ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത്‌ മെമ്പമാർ, സംഘം ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

Related