തച്ചമ്പാറ പഞ്ചായത്തിൽ സാമ്പത്തിക തിരിമറി; താൽക്കാലിക ജീവനക്കാരി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

പഞ്ചായത്തിൽ ടെക്നിക്കൽ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന തച്ചമ്പാറ ചൂരിയോട് സ്വദേശികളായ വിദ്യ ( 38 ), ഭർത്താവ് രാമകൃഷ്ണൻ (50), ബന്ധു സുശീല ( 35 ) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ അട്ടപ്പാടി മജിസ്ട്രറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പതിമൂന്ന് ലക്ഷത്തോളം രൂപ കേന്ദ്ര ധനകാര്യ കമ്മീഷന്റെ ഗ്രാന്റിൽ നിന്നും 17 തവണകളായി തിരിമറി ചെയ്യുകയായിരുന്നു.

കേസിലെ രണ്ടും മൂന്നും പ്രതികളുടെ അക്കൗണ്ടിലേക്കാണ് തുക മാറ്റിയിരിക്കുന്നത്. സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും അറിവില്ലാതെ യൂസർ നെയിം, പാസ് വേർഡ്, ഡിജിറ്റൽ ഒപ്പ് എന്നിവ ദുരുപയോഗം ചെയ്താണ് തട്ടിപ്പ്. 2025-26 സാമ്പത്തിക വർഷത്തെ എ.എഫ്.എസ് തയ്യാറാക്കുന്നതിനിടയിൽ റീകൺസിലിയേഷൻ നടക്കുമ്പോഴാണ് കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റ് വരുന്ന കേരള ഗ്രാമീൺ ബാങ്കിലെ അക്കൗണ്ടിൽ സാമ്പത്തിക തിരിമറി നടന്നതായി ശ്രദ്ധയിൽ പെടുന്നത്.

Related