വിവിധ ആവശ്യങ്ങളുമായി DYFI മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് യുവജന മാർച്ച് സംഘടിപ്പിച്ചു

പകർച്ചപ്പനി പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കുക, സ്റ്റാഫ് നേഴ്‌സുമാരുടെയും ഡോക്ടർമാരുടെയും കുറവ് പരിഹരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുമായി DYFI മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് യുവജന മാർച്ച് സംഘടിപ്പിച്ചു, മണ്ണാർക്കാട്, തച്ചമ്പാറ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ





നടന്ന മാർച്ച്‌ ജില്ലാ സെക്രട്ടറി R. ജയദേവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ശ്രീരാജ് വെള്ളപ്പാടം, ഷഹീർ അലി ഷാജ്‌മോഹൻ, സൈതലവി, ബ്ലോക്ക്, മേഖലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു.

Related