പരീക്ഷ വിജയികൾക്ക് അനുമോദനവുമായി തച്ചമ്പാറ സർവീസ് സഹകരണ ബാങ്ക്, എംപി വി.കെ ശ്രീകണ്ഠൻ വിജയാരവം ഉദ്ഘാടനം ചെയ്തു
വിദ്യാഭ്യാസം കൊണ്ട് മാത്രം കാര്യമില്ല, മനുഷ്യത്വമുള്ളവരായി വളരണമെന്ന് ബാങ്ക് ഹാളിൽ നടന്ന അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തുക്കൊണ്ട് എംപി വി.കെ ശ്രീകണ്ഠൻ പറഞ്ഞു. ബാങ്ക് പ്രസിഡന്റ് ഷജീർ കൊടുവാളി അധ്യക്ഷനായി. തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് മേരി ജോസഫ് അവാർഡ് ദാനം നിർവഹിച്ചു. ബാങ്ക് വൈസ്
പ്രസിഡന്റ് വിജയകുമാർ മുരിങ്ങേനി, സെക്രട്ടറി കെ.വി സുമ, ജില്ലാ പഞ്ചായത്ത് മെമ്പർ ബീന ജോയ്, ബ്ലോക്ക് മെമ്പർ നിസാമുദ്ദീൻ പൊന്നംകോട്, ബെറ്റി ലോറൻസ്, ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, വ്യാപാരി വ്യവസായി ഭാരവാഹികൾ, UDF നേതാക്കൾ, ബാങ്ക് ഡയറക്ടർമാർ, സ്റ്റാഫംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.







