DYFI കാഞ്ഞിരപ്പുഴ മേഖല കമ്മിറ്റി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഡോക്ടർമാരെ ഉടൻ നിയമിക്കണമെന്നാവശ്യപെട്ടാണ് പ്രതിഷേധം
മൂന്ന് ഡോക്ടർമാരുണ്ടായിരുന്ന FHC യിൽ ഇപ്പോൾ ഒരു ഡോക്ടറാണുള്ളത്. സാധാരണക്കാരുടെ ആശ്രയമായ കാഞ്ഞിരപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തെ അനാഥമാക്കരുതെന്ന് DYFI ആവശ്യപ്പെട്ടു. രോഗ പ്രതിരോധം ഫലപ്രദമായി നടത്തുന്നില്ലെന്നും പാലിയേറ്റീവ് ഗുരുതര സ്വഭാവമുള്ള
രോഗികൾക്ക് 2 മാസമായി മരുന്ന് ലഭിക്കുന്നില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി. DYFI തച്ചമ്പാറ ബ്ലോക്ക് സെക്രട്ടറി ഷാജ്മോഹൻ ഉദ്ഘാടനം ചെയ്തു. ഫാറൂഖ്, യദുകൃഷ്ണ, നിസാർ മുഹമ്മദ്, അഖില തുടങ്ങിയവർ പങ്കെടുത്തു.







