കോഴിക്കോട് പാലക്കാട് ദേശീയപാത നാട്ടുക്കല്ലിൽ ബൈക്കും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് ഡെലിവറി ബോയ് മരിച്ചു

കോഴിക്കോട് പാലക്കാട് ദേശീയപാത നാട്ടുക്കല്ലിൽ ബൈക്കും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് ഡെലിവറി ബോയ് മരിച്ചു. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. മണ്ണാർക്കാട് തെയ്യോട്ടുച്ചിറ സ്വദേശി ഫഹദാണ്





മരിച്ചത്. പഠനത്തോടൊപ്പം ഫുഡ് ഡെലിവറി ജോലി ചെയ്തുവരികയായിരുന്നു ഫഹദ്. ജോലിക്കിടെയാണ് അപകടം സംഭവിച്ചത്. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മാതാവും ഫഹദും മാത്രമടങ്ങുന്നതാണ് കുടുംബം.

Related