സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനെഴുതിയ സനാതനികളുടെ ഹിന്ദുത്വവഴികൾ പുസ്തകത്തിന്റെ ചർച്ച മണ്ണാർക്കാട് നടന്നു
സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനെഴുതിയ സനാതനികളുടെ ഹിന്ദുത്വവഴികൾ പുസ്തകത്തിന്റെ ചർച്ച മണ്ണാർക്കാട് നടന്നു, പുരോഗമന കലാ സാഹിത്യ സംഘം മണ്ണാർക്കാടിന്റെ നേതൃത്വത്തിലാണ് ചർച്ച സംഘടിപ്പിച്ചത്. മണ്ണാർക്കാട് റൂറൽ ബാങ്ക് ഹാളിൽ നടന്ന പരിപാടിയിൽ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി ജി.പി രാമചന്ദ്രൻ അധ്യക്ഷനായി. പി.
ജയരാജൻ മുഖ്യപ്രഭാഷണം നടത്തി. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം കെ. ജയദേവൻ പുസ്തകാവതരണം നിർവഹിച്ചു. പുസ്തകം എഡിറ്റ് ചെയ്ത ടി.പി ശിഹാബുദ്ദീനെ പി. ജയരാജൻ ആദരിച്ചു. UT രാമകൃഷ്ണൻ, NK നാരായണൻകുട്ടി, ശാന്തകുമാരൻ, ജയശ്രീ, PM ആർഷോ, TK സുനിൽ, കെ. സന്തോഷ് തുടങ്ങിയവർ സംബന്ധിച്ചു.







