വടിവാളുമായി അകത്ത് കയറി പള്ളി പൂട്ടിയിട്ട് മാനസിക പ്രശ്നമുള്ളയാൾ, പരിഭ്രാന്തി പരത്തിയ 2 മണിക്കൂർ, മണ്ണാർക്കാട് നെല്ലിപ്പുഴ ജുമാ മസ്ജിദിൽ രാവിലെ 11 ഓടെയാണ് സംഭവം

മണ്ണാർക്കാട് നെല്ലിപ്പുഴ പള്ളിക്കകത്ത് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മാനസിക പ്രശ്നമുള്ള മണലടി സ്വദേശി. 11 മണിയോടെയാണ് ഇയാൾ പള്ളിക്കകത്ത് കയറി വാതിൽ ഉള്ളിൽനിന്ന് പൂട്ടിയത്. നാട്ടുകാർ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇയാളുടെ കയ്യിൽ വടിവാൾ ഉണ്ടായിരുന്നു.





സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരും അഗ്നിരക്ഷാ സേനയും വാതിൽ പൊളിച്ച് അകത്തു കയറിയെങ്കിലും ഇയാൾ പള്ളിയിലുള്ള മറ്റൊരു മുറിയിൽ കയറി വാതിൽ പൂട്ടിയിരുന്നു. ഒടുവിൽ രണ്ട് വാതിലുകൾ പൊളിച്ചാണ് ഇയാളെ ഉദ്യോഗസ്ഥർ പുറത്തെത്തിച്ചത്. പള്ളിയിലെ നിസ്കാരം മുടങ്ങുന്ന സാഹചര്യവുമുണ്ടായി.

Related