മോട്ടോർ തൊഴിലാളി യൂണിയൻ DMTEU മെമ്പർഷിപ്പ് ദിനാചരണത്തിന്റെ ഭാഗമായി മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു

മോട്ടോർ തൊഴിലാളി യൂണിയൻ DMTEU മെമ്പർഷിപ്പ് ദിനാചരണത്തിന്റെ ഭാഗമായി മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു. ക്യാമ്പയിൻ മണ്ണാർക്കാട് ഡിവിഷൻ ഉദ്ഘാടനം മുനിസിപ്പൽ ബസ്സ്റ്റാൻഡിൽ ജില്ലാ പ്രസിഡന്റ് കെ. പ്രേംകുമാർ MLA നിർവഹിച്ചു. ഡിസ്ട്രിക്റ്റ് മോട്ടോർ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ സ്വകാര്യ ബസ് തൊഴിലാളികൾ പാലക്കാട്‌ കലക്ട്രേറ്റിലേക്ക്





ഈ മാസം 15 ന് പ്രക്ഷോഭം സംഘടിപ്പിക്കും. KSRTC പ്രിയദർശിനി യാത്ര ആരംഭിച്ചതോടെ സ്വകാര്യ ബസ് ജീവനക്കാരുടെ ജീവിതം ദുസ്സഹമായികൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് തൊഴിലാളികൾ സംഘടിക്കുന്നത്. ഡിവിഷൻ പ്രസിഡന്റ് ടി.എ. ഷാജി, സെക്രട്ടറി പി. ദാസൻ, കമ്മിറ്റി മെമ്പർമാരായ ബിജു, മോഹൻ ദാസ്, രാജീവ് തുടങ്ങിയവർ സംബന്ധിച്ചു.

Related