സ്ത്രീ, പുരുഷ സൗന്ദര്യ സങ്കല്‍പങ്ങള്‍ക്ക് മികവേകാന്‍ മലബാറിലെ ആദ്യ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക്ക് & ഏസ്തെറ്റിക്ക് സര്‍ജറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു

പുതിയ പാതയിൽ പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രി, സ്ത്രീ, പുരുഷ സൗന്ദര്യ സങ്കല്‍പങ്ങള്‍ക്ക് മികവേകാന്‍ മലബാറിലെ ആദ്യ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക്ക് & ഏസ്തെറ്റിക്ക് സര്‍ജറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു, ഉദ്ഘാടനം നടി ആശാ ശരത്ത് നിർവഹിച്ചു. സൗന്ദര്യ വര്‍ധക ചികിത്സകളും, അത്യാധുനിക പ്ലാസ്റ്റിക് സര്‍ജ്ജറിയും ഒരേകുടക്കീഴില്‍ ലഭ്യമാക്കുന്ന സമഗ്ര കേന്ദ്രമാകുകയാണ് കിംസ് അൽശിഫ ആശുപത്രി. ശരീരത്തിലെ വിവിധ ഭാഗങ്ങളിലെ കൊഴുപ്പുകള്‍ നീക്കം ചെയ്യുക, അഭംഗികള്‍ പരിഹരിച്ച് രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആത്മവിശ്വാസവും നൽകുക എന്നിങ്ങനെ ശരീരസൗന്ദര്യം വീണ്ടെടുക്കാന്‍ ക്ലിനിക്കിലൂടെ സാധിക്കുന്നു. പ്രധാനമായും മമ്മി മേക്കോവര്‍, ഫേസ് ലിഫ്റ്റ്, ഗൈനക്കോമാസ്റ്റിയ, ടമ്മി ടക്ക് അബ്ഡോമിനോപ്ലാസ്റ്റി, ഹെയര്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍ തുടങ്ങിയ സര്‍ജറികളും അനുബന്ധ ചികിത്സകളുമാണ് പ്ലാസ്റ്റിക്ക് &





ഏസ്തെറ്റിക്ക് സര്‍ജറി വിദഗ്ദ്ധന്‍ ഡോ. ജേക്കബ് ആന്‍റണി ചക്കിയത്തിന്‍റെ നേതൃത്വത്തില്‍ ഇവിടെ ലഭ്യമാക്കുന്നത്. ബൊട്ടിക് മാതൃകയിലാണ് വിഭാഗം സജ്ജീകരിച്ചിട്ടുള്ളത്. നര്‍ത്തകിയും സിനിമാതാരവുമായ ആശാ ശരത്ത് ക്ലിനിക്കിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. കിംസ് അല്‍ശിഫ വൈസ് ചെയര്‍മാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. പി. ഉണ്ണീന്‍ അധ്യക്ഷനായി. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പ്രിയന്‍ കെ.സി, ഗ്രൂപ്പ് സി.ഇ.ഒ കൃപേഷ്, ക്ലിനിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. ഷാഹുല്‍ ഹമീദ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. മുഹമ്മദ് യഹിയ, ഡോ.വിഷ്ണു വാസുദേവന്‍, സീനിയര്‍ ജനറല്‍ മാനേജര്‍ സി. സതീഷ് എന്നിവര്‍ സംബന്ധിച്ചു. പ്ലാസ്റ്റിക്ക് & ഏസ്തെറ്റിക്ക് സര്‍ജറി വിഭാഗത്തിന്‍റെ സേവനങ്ങള്‍ക്കായി 80 78 77 77 16 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Related