തച്ചമ്പാറയിൽ പ്ലസ് ടു വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ
ചിറക്കൽപ്പടി വെട്ടിയാംകുന്ന് സജിമോന്റെ മകൻ വി. എസ് സനുവാണ് മരിച്ചത്. ദേശബന്ധു സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. തച്ചമ്പാറ മുള്ളത്ത്പ്പാറ നഗറിലുള്ള സനുവിന്റെ അമ്മയുടെ
വീടിനു സമീപത്തെ ബന്ധുവീട്ടിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ സ്കൂളിലേക്ക് പോകാൻ സമയമായിട്ടും എണീറ്റുവരുന്നത് കാണാത്തതിനാൽ ചെന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.







