കരിമ്പ മുട്ടിക്കൽ കണ്ടത്തിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു
പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കരിമ്പ മുട്ടിക്കൽ കണ്ടത്തിനു സമീപം ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു. പനയംപാടം ചീരക്കാട്ടിൽ 34 കാരൻ ഹരീഷ് ആണ്
മരിച്ചത്. മണ്ണാർക്കാട് ഭാഗത്ത് നിന്നും വരികയായിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിയുകയായിരുന്നു. രാവിലെയാണ് അപകടം നടന്നത് നാട്ടുകാർ അറിയുന്നത്. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണുള്ളത്.







