നീ മിണ്ടാതിരിക്കട ചെക്കാന്ന് പറഞ്ഞ മിണ്ടും.. അതാണ് ഞങ്ങള് പഠിച്ചത്.. 2 മണിക്കൂര്‍ കാഞ്ഞിരപ്പുഴ പഞ്ചായത്ത് പൂട്ടിയിട്ട് കൊടിനാട്ടി LDFപ്രതിഷേധം

കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് യോഗത്തില്‍ നിന്ന് യുഡിഎഫ് മെമ്പര്‍ മിനുട്സ് ബുക്ക് എടുത്ത് ഓടിയെന്ന് പരാതി. എല്‍ഡിഎഫിന്‍റെ നേതൃത്വത്തില്‍ ബുക്ക് ആവശ്യപ്പെട്ട് പഞ്ചായത്ത് പൂട്ടിയിട്ട് നടത്തിയ പ്രതിഷേധം തര്‍ക്കത്തിലെത്തി. 10 മണിയ്ക്ക് തുടങ്ങിയ പ്രതിഷേധം 12 മണിയോടെയാണ് അവസാനിച്ചത്. 2 മണിക്കൂര്‍ പഞ്ചായത്തിന്‍റെ പ്രവര്‍ത്തനം മുടങ്ങി, യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ എല്‍ഡിഎഫിന്‍റെ പ്രതിനിധിയാണ്. പ്രതിഷേധമായെത്തിയ എല്‍ഡിഎഫ് അംഗങ്ങള്‍ പ്രസിഡന്‍റ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ പഞ്ചായത്തില്‍ കയറാന്‍ അനുവദിച്ചില്ല, മിനുട്സ് ബലമായി കൊണ്ടുപോയ യുഡിഎഫ് മെമ്പര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. മിനുട്സ് ക്ലോസ് ചെയ്യുന്നതിനു മുന്‍പ്





യുഡിഎഫ് മെമ്പര്‍ മിനുട്സ് എടുത്ത് ഓടിയെന്നാണ് സിഡിഎസ് അംഗങ്ങളുടെ പരാതി. ഇതിനിടെ പഞ്ചായത്തിന്‍റെ വാതില്‍ പൂട്ടി കൊടിനാട്ടി മുദ്രാവാക്യം ആരംഭിച്ചു. പഞ്ചായത്ത് സെക്രട്ടറിക്ക് കുടുംബശ്രീ നല്‍കിയ പരാതി സെക്രട്ടറി പോലീസിന് കൈമാറണമെന്നും ആവശ്യപ്പെട്ടു. തനിക്ക് കുടുംബശ്രീയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടാനാവില്ലെന്ന് സെക്രട്ടറി വിശദീകരിച്ചു. ചര്‍ച്ചയ്ക്കിടെ പഞ്ചായത്ത് തുറന്നില്ലെങ്കില്‍ തള്ളിക്കയറുമെന്ന് വൈസ്പ്രസിഡന്‍റ് അരുണ്‍ ഓലിക്കല്‍ പറഞ്ഞതോടെ കാര്യങ്ങള്‍ വഷളായി. പഞ്ചായത്ത് തുറക്കാന്‍ അനുവദിക്കണമെന്ന് പോലീസ്. പ്രതിഷേധക്കാര്‍ സമ്മതിച്ചില്ല. തര്‍ക്കം തുടര്‍ന്നു. ഒടുവില്‍ സി.ഐ സ്ഥലത്തെത്തി. പരാതിയില്‍ നടപടി ഉണ്ടാകുമെന്ന ഉറപ്പിന്മേലാണ് പഞ്ചായത്ത് തുറന്നു നല്‍കി പ്രതിഷേധം നിര്‍ത്തിയത്.

Related