രാത്രി വീട്ടുമുറ്റത്തൂടെ നടന്ന് ആന, കരുവാരക്കുണ്ടിലെ കാട്ടാന എടത്തനാട്ടുകരയിലെത്തി, നിലവിൽ തിരുവിഴാംകുന്ന് ഫാം പരിധിയിൽ, ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം

എടത്തനാട്ടുകരയിൽ ഭീതി പരത്തി കാട്ടാന. ജനവാസ മേഖലയിലൂടെയുള്ള കാട്ടാനയുടെ സഞ്ചാരം വീട്ടുമുറ്റത്തെ സിസിടിവിയിൽ പതിഞ്ഞു. ആന തിരുവിഴാംകുന്ന് ഫാമിൻ്റെ പരിധിയിലെത്തിയതായാണ് വിവരം. മലപ്പുറം തുവ്വൂർ, ഇരിങ്ങാട്ടി ഭാഗത്ത് ജനവാസ മേഖലയിൽ ഇറങ്ങിയിരുന്ന കൊമ്പൻ ഇന്ന് പുലർച്ചയോടെ ഫാമിൽ എത്തിയത് ഈ ഭാഗത്തും ഭീതിയുണ്ടാക്കി. പുലർച്ചെയോടെ ഒലപ്പാറ- കൊമ്പൻ കല്ല് - യത്തീംഖാന ചിരട്ടക്കുളം - കൊടിയംകുന്ന് വഴി മുണ്ടക്കുന്നിലെത്തി വെള്ളിയാർ പുഴ കടന്നാണ് ഇവിടെ എത്തിയത്. എടത്തനാട്ടുകരയിൽ ഇന്ന് രാവിലെ





രണ്ടു മണിയോടെ നാലുകണ്ടം പ്രദേശത്ത് വീടുകൾക്കിടയിലൂടെ കാട്ടാന ഇറങ്ങി നടന്നിരുന്നു. ഗവേഷണ കേന്ദ്രത്തിന് സമീപത്ത് മൂന്ന് കാട്ടാനകളുടെ സാന്നിധ്യം കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നു. ഇവയിൽ രണ്ടെണ്ണം കാട് കയറിയതായാണ് വിവരം. വനം വകുപ്പ് ഉദ്യോഗസ്ഥർ, RRT, വാർഡ് മെമ്പർ നിജാസ് ഒതുക്കും പുറത്തിന്റെ നേതൃത്വത്തിലുള്ള സംഘം ആനയുടെ കൽപ്പാടുകൾ നോക്കിയാണ് ആന ഫാമിലുണ്ടെന്ന് ഉറപ്പിച്ചത്. നിലവിൽ ആനയെ തുരത്താനുള്ള ശ്രമങ്ങൾ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. പലയിടങ്ങളിലും കൃഷി നശിപ്പിച്ചതായും നാട്ടുകാർ പറഞ്ഞു

Related