മണ്ണാര്‍ക്കാട് കോടതിപ്പടിയില്‍ ലക്സ ഗോള്‍ഡ് ആരംഭിച്ചു. ഡയമണ്ട് റിംഗ് സമ്മാനമായി ലഭിച്ചത് വെള്ളപ്പാടം സ്വദേശിനിക്ക്
മണ്ണാർക്കാടിന്റെ മണ്ണിൽ സ്വർണ ശോഭ ചാർത്തി Lakza ഗോൾഡ് & ഡയമണ്ട്സ്, കോടതിപ്പടിയിൽ പ്രവർത്തനമാരംഭിച്ച ഷോറൂമിന്റെ ഉദ്ഘാടന വേളയിൽ വിസിറ്റ് & വിൻ നറുക്കെടുപ്പിലൂടെ ഡയമണ്ട് റിംഗ് നേടി വെള്ളപ്പാടം സ്വദേശിനി, മെഗാസമ്മാനമായി ഉപഭോക്താക്കളെ കാത്തിരിക്കുന്നത് EV സ്കൂട്ടർ. കോടതിപ്പടി പാറക്കൽ ബിൽഡിങ്ങിൽ ആരംഭിച്ച ഷോറൂമിന്റെ ഉദ്ഘാടനം പാണക്കാട് നാസർ ഹയ്യ് ശിഹാബ് തങ്ങൾ നിർവഹിച്ചു. ആദ്യ വിൽപന നടന്നു. ഡയമണ്ട് സെഷൻ നഗരസഭ ചെയർപേഴ്സൺ കെ. സജ്‌ന തുറന്നു നൽകി. ഉദ്ഘാടനത്തിന് നടി വീണനന്ദകുമാർ എത്തതിനാൽ ആ പണത്തിന്റെ മൂല്യത്തിൽ അർഹയായ ഒരു പെൺകുട്ടിയുടെ വിവാഹത്തിനുള്ള സ്വർണം നൽകുമെന്ന് മാനേജ്മെന്റ് പറഞ്ഞു. വിസിറ്റ് & വിൻ നറുക്കെടുപ്പിലൂടെ ഒന്നാംസമ്മാനമായ ഡയമണ്ട് റിംഗ് ഐഷ നസ്രിൻ, രണ്ടാം സമ്മാനം സ്‍മാർട്ട് ടിവി ഇഷ ഫാത്തിമ, മൂന്നാം സമ്മാനം വാഷിങ് മെഷീൻ നൂഹ എന്നിവർ നേടി. പരമ്പരാഗതവും നവീനവുമായ ഡിസൈനുകളിലുള്ള സ്വർണ, വജ്രാഭരണങ്ങളുടെ മനസ്സിനിണങ്ങിയ പുത്തൻ ശേഖരവുമായാണ് Lakza എത്തിയിരിക്കുന്നത്. ഡെയ്‌ലി വെയർ, ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ, വിവാഹ പർച്ചേസുകൾക്ക് അനുയോജ്യമായ വെസ്റ്റേൺ ട്രെഡീഷണൽ കളക്ഷനുകളെല്ലാം ഗുണനിലവാരവും പരിശുദ്ധിയും നോക്കി ഉപഭോക്താക്കൾക്ക് ഇവിടെ നിന്നും വാങ്ങാനാകും. ആദ്യ ആറു മാസങ്ങളിൽ ഷോറൂമിൽ നിന്ന് പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് മെഗാ സർപ്രൈസായി ഒരു EV സ്കൂട്ടറും
കാത്തിരിപ്പുണ്ട്. 6 ഗ്രാമിന് മുകളിലുള്ള 916 ആഭരണങ്ങൾക്ക് 1.99% പണിക്കൂലി, 916 ഇമ്പോർട്ടഡ് ജ്വല്ലറിക്ക് പണിക്കൂലിയിൽ 60% കിഴിവ്, ഡയമണ്ടിന് 25% കിഴിവ്, 49,999 രൂപക്ക് മുകളിലുള്ള ഡയമണ്ട് പർച്ചേസിന് ഒരു ഗോൾഡ് കോയിൻ, എല്ലാ പർച്ചേസുകൾക്കും ഉറപ്പായ സമ്മാനങ്ങൾ എന്നിങ്ങനെ ഉദ്ഘാടനത്തോടനുബന്ധിച്ച് 5 ദിവസത്തേക്ക് ഷോറൂമിൽ നിന്ന് ലഭിക്കും. ട്രെൻഡിനൊപ്പമുള്ള ഏറ്റവും പുതിയ ഡിസൈനുകൾ, 18 കാരറ്റ് ഡയമണ്ട് ആഭരണങ്ങളുടെ നൂതന ശേഖരം, 100% HUID സ്വർണാഭരണങ്ങൾ, 100% സർട്ടിഫൈഡ് വജ്രാഭരണങ്ങൾ, വിദേശ നിർമിത മോഡൽ കളക്ഷനുകൾ, മികവാർന്ന കസ്റ്റമർ സർവീസ്, ജ്വല്ലറി കൺസൾട്ടന്റുമാരുടെ സേവനം, പഴയ സ്വർണ്ണത്തിന്റെ ഉയർന്ന മാർക്കറ്റ് മൂല്യം എന്നിവയെല്ലാം Lakza യുടെ പ്രത്യേകതകളാണ്. 20 വർഷക്കാലത്തെ സൗഹൃദവും സ്വർണ വ്യാപാര രംഗത്തെ പരിചയസമ്പത്തുമാണ് Lakza യുമായി മണ്ണാർക്കാടെത്തിയതിനു പിന്നിലെന്ന് മാനേജിങ് പാർട്ണർമാരിലൊരാളായ മുഹമ്മദ് മുസ്തഫ പറഞ്ഞു. ഞങ്ങളാണ് നിങ്ങളുമാണ് എന്ന സന്ദേശം കൈമാറിക്കൊണ്ടാണ് Lakza മണ്ണാർക്കാടിന്റെ മണ്ണിലേക്ക് ചുവടുറപ്പിക്കുന്നത്. Lakza മാനേജിങ് പാർട്ണർമാരായ ഷബീബ് ഖാസിം, ഷൗക്കത്തലി, സിദ്ധിഖ്, അമീൻ നാലകത്ത്, ഷമീർ, രാഷ്ട്രീയ, സാമൂഹിക രംഗത്ത് നിന്നുള്ളവർ, ജീവനക്കാർ, കുടുംബാംഗങ്ങൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 78 36 91 69 16, 91 73 50 09 16 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.







