കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ 10 സെന്റിമീറ്ററായി ഉയര്‍ത്തി
ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മൂന്ന് ഷട്ടറുകളും 10 സെന്റിമീറ്റർ ഉയർത്തി. ശനിയാഴ്ച മൂന്ന് ഷട്ടറുകളും 2 സെന്റീമീറ്റർ ഉയർത്തിയിരുന്നു. ഡാമിന്റെ പരമാവധി സംഭരണശേഷി 97.50 മീറ്ററാണ്. നിലവിലെ ജലനിരപ്പ് 96.07 മീറ്റർ. മഴ
ഇനിയും ശക്തമായി പെയ്യുന്ന സാഹചര്യമുണ്ടായാൽ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുമെന്ന് അധികൃതർ വ്യക്തമാക്കി. അണക്കെട്ടിന് സമീപത്തുള്ളവരും പുഴയുടെ ഇരുകരകളിലെ താമസക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിപ്പ് നൽകിയിട്ടുണ്ട്. പുഴയില്‍ ഇറങ്ങുന്നതും മീന്‍ പിടിക്കുന്നതും ഒഴുക്കുള്ള ഭാഗങ്ങളിലേക്ക് പോകുന്നതും കര്‍ശനമായി ഒഴിവാക്കണം.







