എടത്തനാട്ടുകര DYFI യും SFI യും സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ DYFI സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം KC റിയാസുദ്ദീന്‍

പരീക്ഷ വിജയികൾക്ക് അനുമോദന വേദിയൊരുക്കി DYFI, SFI എടത്താനാട്ടുക്കര കമ്മിറ്റി. കോട്ടപ്പള്ളയിൽ നടന്ന എസ്‌പെരൻസ 2026 DYFI സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം KC റിയാസുദ്ദീൻ ഉദ്ഘാടനം ചെയ്തു. SFI ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ ഷാദുലി, ഇന്ത്യൻ ഫുട്ബോൾ താരം VP സുഹൈർ എന്നിവർ മുഖ്യഥിതികളായി.





DYFI മേഖല പ്രസിഡന്റ് ഷിഹാബ് അധ്യക്ഷനായി. SSLC, പ്ലസ് ടു, VHSC, NMMS, LSS, USS പരീക്ഷകളിൽ വിജയൻ നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു. DYFI മേഖല സെക്രട്ടറി അമീൻ, ലോക്കൽ സെക്രട്ടറി പ്രജീഷ്, SFI എടത്തനാട്ടുക്കര ലോക്കൽ സെക്രട്ടറി സനൽ, പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു

Related