പന്നികളെ കൊണ്ട് വീടിനുള്ളിലും രക്ഷയില്ല, കല്ലടിക്കോട് വീടിനുള്ളിലേക്ക് പാഞ്ഞുകയറി കാട്ടുപന്നിക്കൂട്ടം, കുട്ടികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, പന്നിക്കൂട്ടം അര മണിക്കൂര്‍ റൂമിനുള്ളില്‍ നിന്നു
കാട്ടുപന്നി ശല്യത്താൽ വീടിനകത്തും ഇരിക്കാൻ പറ്റാതായി. കല്ലടിക്കോട് പറക്കാട് വീട്ടിനുള്ളിലേക്ക് ഓടി കയറിയ പന്നിക്കൂട്ടം ഭീതി സൃഷ്ടിച്ചു. കുട്ടികളുൾപ്പെടെ വീട്ടിലുണ്ടായിരുന്നു. ഉച്ചക്ക് 12.45 ഓടെയാണ് പറക്കാട് നാരായണൻകുട്ടിയുടെ വീട്ടിനുള്ളിലേക്ക് സമീപത്തെ റബ്ബർ തോട്ടത്തിൽ
നിന്ന് മൂന്ന് കാട്ടുപന്നികൾ കയറിയത്. രണ്ട് കുട്ടികളും ഒരു വലിയ പന്നിയുമാണ് അര മണിക്കൂറോളം വീടിനുള്ളിലെ മുറിയിൽ പരിഭ്രാന്തി പരത്തി നിലയുറപ്പിച്ചത്. വിവരമറിഞ്ഞ് ഷൂട്ടർമാർ സ്ഥലത്തെത്തി, അപ്പോഴേക്കും കാട്ടുപന്നികൾ പുറത്തേക്ക് ഓടിപോയിരുന്നു.







