ആരോഗ്യ സേവന രംഗത്ത് മൂന്നാമത് സ്ഥാപനവുമായി അച്ചായൻസ് ഡയഗ്നോസ്റ്റിക്സ് ലാബ് കാഞ്ഞിരത്ത് പ്രവർത്തനമാരംഭിച്ചു

കാഞ്ഞിരത്ത് അച്ചായൻസ് ഡയഗ്നോസ്റ്റിക്സിന്റെ ഉദ്ഘാടകരായി എത്തിയത് പൊറ്റശ്ശേരി സ്കൂളിലെ വിദ്യാർത്ഥികൾ, കുട്ടികൾ മുൻകയ്യെടുത്ത് ചെയ്തുപോരുന്ന സ്നേഹഭവനമടക്കമുള്ള സന്നദ്ധപ്രവർത്തനങ്ങൾക്കുള്ള ആദരവെന്ന് MD അതുൽ അലോഷ്യസ്, ആരോഗ്യ സേവന രംഗത്ത് മൂന്നാമത് സ്ഥാപനവുമായി അച്ചായൻസ് ഡയഗ്നോസ്റ്റിക്സ് ലാബ് കാഞ്ഞിരത്ത് പ്രവർത്തനമാരംഭിച്ചു, ലാബ് സേവനം അച്ചായൻസിലൂടെ ഇനി വീടുകളിലേക്കുമെത്തും. മെഡിക്കൽ ലാബ് പ്രവർത്തനരംഗത്ത് വർഷങ്ങളുടെ പാരമ്പര്യവുമായാണ് അച്ചായൻസ് ഡയഗ്നോസ്റ്റിക്സിന്റെ മൂന്നാമത് സ്ഥാപനം കാഞ്ഞിരം പികെ ബിൽഡിങ്ങിൽ MP ഗാർമെന്റ്സിന് സമീപം പ്രവർത്തനമാരംഭിച്ചത്. കൂടൊരുക്കൽ, രക്‌തദാന ക്യാമ്പുകൾ തുടങ്ങി പഠനക്കാലത്തും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പൊറ്റശ്ശേരി സ്കൂളിലെ NSS, SPC, സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റുകളിലെ വിദ്യാർത്ഥികളാണ് ഉദ്ഘാടനം നിർവഹിച്ചത്. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്ക്രാപ്പ് ചലഞ്ചിലൂടെയും മറ്റുമാണ് സ്നേഹഭവനങ്ങൾക്കുൾപ്പെടെ പണം സ്വരൂപിക്കുന്നത്. ചെയ്യുന്ന നന്മകൾക്ക് എന്നായാലും അംഗീകാരം ലഭിക്കുമെന്ന് ഉദ്ഘാടകരായെത്തിയ സന്തോഷത്തിൽ വിദ്യാർത്ഥികൾ പറഞ്ഞു. അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ കൃത്യതയോടെയും വേഗത്തിലും ലാബ് സേവനങ്ങൾ അച്ചായൻസ് ഡയഗ്നോസ്റ്റിക്ക്സിൽ നിന്ന് ലഭിക്കും. അഡ്വാൻസ് ലബോറട്ടറി ഉപകരണങ്ങൾ, സർട്ടിഫൈഡ് ടെക്നീഷ്യന്മാർ, ഹോം ബ്ലഡ് കളക്ഷൻ, കുറഞ്ഞ ചിലവിൽ ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾ, എല്ലാവിധ





സ്പെഷ്യൽ ടെസ്റ്റുകളും ഹോർമോൺ ടെസ്റ്റുകളും മണിക്കൂറുകൾക്കുള്ളിൽ ലഭ്യമാക്കൽ എന്നിവ അച്ചായൻസ് ഡയഗ്നോസ്റ്റിക്ക്സിന്റെ പ്രത്യേകതയാണെന്ന് MD അതുൽ അലോഷ്യസ് പറഞ്ഞു. ക്യാൻസർ, അലർജി, പാത്തോളജി, കൾച്ചർ, വിറ്റാമിൻ, ഇൻസുലിൻ റെസിസ്റ്റൻസ് പോലുള്ള പ്രത്യേക ഹോർമോൺ ടെസ്റ്റുകളെല്ലാം ഇവിടെ നിന്ന് ചെയ്തു തരുന്നു. വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് ജോർജ് നമ്പുശ്ശേരി, ബിസിനസ്‌ നെറ്റ്‌വർക്കിംഗ് ആൻഡ് ഡെവലപ്പ്മെന്റ് പ്ലാറ്റ്ഫോം ആയ Jcom ഭാരവാഹികൾ തുടങ്ങിയവർ ആശംസകൾ നേർന്നു. കംപ്ലീറ്റ് ബ്ലഡ്‌ കൗണ്ട്, ജനറൽ ചെക്കപ്പ്, യൂറിൻ റൂട്ടിൻ, ലിവർ ഫങ്ഷൻ ടെസ്റ്റ്‌, RFT തുടങ്ങി 1100 രൂപ വരുന്ന ടെസ്റ്റുകൾ ഒരുമാസത്തേക്ക് 399 രൂപക്കും ഇതോടൊപ്പം 900 രൂപയുടെ വിറ്റാമിൻ D ടെസ്റ്റ്‌ 550 രൂപക്കും ചെയ്ത് നൽകുന്നു. ലാബിലെത്തുന്ന ആദ്യ 100 പേർക്ക് മൂന്നു മാസത്തെ ഷുഗർ ടെസ്റ്റ്‌ 150 രൂപക്ക് ഇവിടെ നിന്ന് ചെയ്യാൻ സാധിക്കും. ആധുനിക സാങ്കേതിക വിദ്യയും കൃത്യതയാർന്ന പരിശോധനാ സേവനങ്ങളുമായി ജനങ്ങൾക്കിടയിലേക്ക് വീണ്ടുമെത്തുകയാണ് അച്ചായൻസ് ഡയഗ്നോസ്റ്റിക്സ്. കൂടുതൽ വിവരങ്ങൾക്ക് 98 47 80 92 22 എന്ന നമ്പറിൽ ബന്ധപ്പെടുക.

Related