പൊന്നംങ്കോട്ടിലെ വെള്ളക്കെട്ടിന് 2 ദിവസത്തിനകം പരിഹാരമെന്ന് NH, എഴുതി വാങ്ങി സമരം അവസാനിപ്പിച്ച് ബ്ലോക്ക് മെമ്പർ നിസാമുദ്ദീൻ

തച്ചമ്പാറ പൊന്നംകോട് ജങ്ഷനിൽ വെള്ളം ഒഴുകി പോകുന്നതിനുള്ള സംവിധാനമില്ല, റോഡിലൂടെ വെള്ളം പരന്നൊഴുകി യാത്രക്കാർക്കും പ്രദേശത്തുള്ളവർക്കും പ്രയാസം സൃഷ്ടിക്കുന്നു, PWD, നാഷണൽ ഹൈവേ ഉദ്യോഗസ്ഥരോട് മാറി മാറി പരാതി പറഞ്ഞിട്ടും അനാസ്ഥയെന്ന് ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ നിസാമുദ്ദീൻ പൊന്നംകോട്, മണ്ണാർക്കാട് PWD ഓഫീസിന് മുന്നിൽ എകാംഗ കുത്തിയിരുപ്പ് സമരം നടത്തി, 2 ദിവസത്തിനകം നടപടിയെന്ന ഉറപ്പിൽ ഒടുവിൽ പ്രതിഷേധം അവസാനിപ്പിച്ചു. 4 വർഷത്തോളമായി എടായിക്കൽ കൂട്ടിലക്കടവ് റോഡ് പൊന്നംകോട് ജങ്ഷനിൽ ഈ അവസ്ഥ തുടരുന്നു. നാഷണൽ ഹൈവേയോടും PWD യോടും പരാതിപ്പെട്ട് 2 മാസത്തോളമായി ഓഫീസുകൾ കയറിയിറങ്ങുന്നു. കൂട്ടിലക്കടവ് റോഡിൽ നിന്നുള്ള വെള്ളം നിരത്തിൽ പരന്നൊഴുകുകയാണ്. യാത്രമദ്ധ്യേ വാഹനങ്ങൾ തെന്നി വീഴുന്നതും പ്രദേശത്തുള്ളവർക്ക് നടന്നു പോകാനും ബസ് കയറാനും കഴിയാത്ത സ്ഥിതിയാണ് മഴക്കാലമായാൽ. അവസ്ഥ വീണ്ടും അറിയിക്കാൻ





വന്നപ്പോൾ ഉദ്യോഗസ്ഥരിൽ നിന്നുള്ള മറുപടി തൃപ്തികരമല്ലാത്തതിനാലാണ് നടപടി ഉണ്ടായതിനു ശേഷമേ തിരികെ പോകൂ എന്ന് തീരുമാനിച്ചതെന്ന് നിസാമുദ്ദീൻ പൊന്നംകോട് പറഞ്ഞു. കലുങ്കിൽ നിന്ന് മണ്ണ് നീക്കം ചെയ്താൽ തീരാവുന്നതേയുള്ളു, പക്ഷേ ചെയ്യുന്നില്ല, ചാലിലേക്ക് വെള്ളം ഒഴുക്കിവിടാൻ നാട്ടുകാരുൾപ്പെടെ ശ്രമിച്ചു, പക്ഷേ വേണ്ടത് ശാശ്വത പരിഹാരമാണ്. AXE സാങ്കേതിക പ്രശ്‌നം ബോധ്യപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും വാക്കാൽ പറയുന്നത് ഇനിയും അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ശേഷം നാഷണൽ ഹൈവേ അധികൃതരുമായി PWD ഉദ്യോഗസ്ഥർ ബന്ധപ്പെട്ടു, NH ൽ സ്ഥിതി ചെയ്യുന്ന കൽവേർട്ട് അടഞ്ഞത് 2 ദിവസത്തിനകം ശരിയാക്കി നൽകുമെന്ന് NH ൽ നിന്ന് ഉറപ്പ് വാങ്ങി, കൽവേർട്ട് അടഞ്ഞത് പരിഹരിക്കുന്ന പക്ഷം ഉടനെ വെള്ളക്കെട്ടിനും നടപടി സ്വീകരിക്കുമെന്ന് AXE എഴുതി നൽകി. ഇതോടെയാണ് മെമ്പർ ഏകാംഗ കുത്തിയിരുപ്പ് സമരം അവസാനിപ്പിച്ച് മടങ്ങിയത്.

Related