ആന പാഞ്ഞങ്ങ് വന്ന് എന്നെ ഉരുട്ടിക്കൂട്ടി.. മൊത്തത്തില്‍ പ്രശ്നാ.. ആനയല്ലെ ഇടിച്ചത് : അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്

അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ചിറ്റൂർ മിനർവ സ്വദേശി 45 കാരനായ സുരേഷിനെയാണ് ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോടെ ആന ആക്രമിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക്





മടങ്ങുമ്പോൾ മരത്തിന്റെ മറവിൽ നിന്ന് ഓടിയെത്തിയ ആന സുരേഷിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ വാരിയെല്ലുകൾ ഒടിയുകയും മുഖത്തും, ചുണ്ടിലും, കഴുത്തിലും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ കോട്ടത്തറ ആശുപത്രിയിൽ ചികിത്സയിലാണ്.

Related