നിങ്ങളിരുന്ന സ്റ്റൂളെടുത്ത് വീട്ടില്‍ പൊക്കോ... ഗ്രാമസഭയ്ക്കെത്തിയവര്‍ക്ക് തെങ്കര മേലാമുറി മെമ്പര്‍ KP ജഹീഫിന്‍റെ സര്‍പ്രൈസ് ഗിഫ്റ്റ്

പ്രതീക്ഷയോടെ ഗ്രാമസഭക്ക് വരൂ, സന്തോഷമായി തിരിച്ചുപോകൂ, തെങ്കര മേലാമുറി വാർഡ് മെമ്പർ കെ. പി ജഹീഫ് ജനങ്ങളോട് പറഞ്ഞത് ഇത്രമാത്രം, ഗ്രാമസഭയിൽ പങ്കെടുക്കാൻ എല്ലാവരുമെത്തി, അവസാന നിമിഷം സർപ്രൈസ് ഗിഫ്റ്റിൽ അമ്പരന്നും ആഹ്ലാദിച്ചും നാട്ടുകാർ. ഗ്രാമസഭയിൽ പങ്കെടുത്ത വാർഡ് നിവാസികൾക്ക് ലഭിച്ച ഒന്നൊന്നര ഗിഫ്റ്റ്, വന്നവരെല്ലാം ഒന്നെണീറ്റ് നിൽക്കണം, നിങ്ങളിപ്പോൾ ഇരിക്കുന്ന ഇരിപ്പിടവുമായി വീട്ടിലേക്ക് മടങ്ങാം. പ്രഖ്യാപനം കേട്ട് ആദ്യം അമ്പരന്നെങ്കിലും പിന്നീടെല്ലാവരിലും കൗതുകം. തെങ്കര പഞ്ചായത്തിലെ മേലാമുറി മൂന്നാം വാർഡിൽ വ്യക്തിഗത ഗുണഭോക്തൃ ഗ്രാമസഭയിലാണ്





മെമ്പർ കെ.പി ജഹീഫിന്റെ സർപ്രൈസ് ഗിഫ്റ്റ്. 15 ലധികം പദ്ധതികളുണ്ടായിരുന്ന ഗ്രാമസഭയിൽ 179 ഗുണഭോക്താക്കൾ പങ്കെടുത്തു. പൊതുവെ ഗ്രാമസഭകളിലേക്കെത്താൻ ജനങ്ങൾക്ക് മടിയാണ്, ഇതിലേക്ക് ആളെ എത്തിക്കുന്നതിനാണ് മെമ്പറുടെ പുതിയ തന്ത്രം, ഇത് ഫലം കണ്ടു, പ്രതീക്ഷയോടെ പങ്കെടുത്തവർക്ക് ഇരട്ടി സന്തോഷവും. എല്ലാവരും അവനവനിരുന്ന സ്റ്റൂളുകളുമായി വീട്ടിലേക്ക് മടങ്ങി. ചടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് ഷീന ഉദ്ഘാടനം ചെയ്തു. കോഡിനേറ്റർ ഷാനൂജ, അസിസ്റ്റൻറ് കോഡിനേറ്റർ പ്രീജിൻ, അൻവർ, റെജിന, ADS, CDS അംഗങ്ങൾ, പ്രതീക്ഷ പാലിയേറ്റീവ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

Related