KSRTC യില്‍ സ്ത്രീകള്‍ കയറുന്നത് സി.പി ജോണിന് അത്ര ഇഷ്ട്ടപ്പെടുന്നില്ലെന്നാ തോന്നുന്നത് : മണികണ്ഠന്‍ പൊറ്റശ്ശേരി, തച്ചമ്പാറയിലെ LDF പ്രതിഷേധം ഉദ്ഘാടനം ചെയ്തു
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ച UDF സർക്കാർ നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി തച്ചമ്പാറ പഞ്ചായത്തിലേക്ക് LDF പ്രതിഷേധ പ്രകടനം നടത്തി. CPI സംസ്ഥാന കമ്മിറ്റി അംഗം മണികണ്ഠൻ പൊറ്റശ്ശേരി ഉദ്ഘാടനം ചെയ്തു. CPM മണ്ണാർക്കാട് ഏരിയ സെന്റർ അംഗം കെ.കെ
രാജൻ അധ്യക്ഷനായി. CPM ഏരിയ കമ്മിറ്റി അംഗം ഒ. നാരായണൻ കുട്ടി പ്രതിഷേധ പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. തച്ചമ്പാറ ലോക്കൽ സെക്രട്ടറി AR രവിശങ്കർ, നാസർ അത്താപ്പ, CPI ലോക്കൽ സെക്രട്ടറി ഹരിദാസൻ, ഷാജ് മോഹൻ, സണ്ണി, PC മാണി തുടങ്ങിയവർ പങ്കെടുത്തു.







