1,200 കോടി ടേണോവര്‍ ലക്ഷ്യമിട്ട് UGS ഗോള്‍ഡ് ലോണ്‍, ഓഗസ്റ്റ് 8 ന് പറവൂരിലെ പുതിയ ശാഖയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍ നിര്‍വഹിക്കും
1,200 കോടി ടേണോവര്‍ ലക്ഷ്യമിട്ട് UGS ഗോള്‍ഡ് ലോണ്‍, കൂടുതൽ ശാഖകളും ഇൻഷുറൻസ് സേവനങ്ങളും പ്രഖ്യാപിച്ചു, ഓഗസ്റ്റ് 8 ന് പറവൂരിലെ പുതിയ ശാഖയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍ നിര്‍വഹിക്കും. UGS ന്റെ പാൻ ഇന്ത്യൻ ബ്രാൻഡ് അംബാസിഡറായി നടി തൃഷ, കേരളത്തിന്റെ മുഖം നടൻ ധ്യാൻ ശ്രീനിവാസൻ. കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ UGS ഗോൾഡ് ലോണിനെ ദേശീയ തലത്തിൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടി തൃഷയെ പ്രധാന മുഖമായി അവതരിപ്പിച്ചത്. തൃഷയുടെ ജനപ്രീതിയും സ്വീകാര്യതയും കമ്പനിയെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ സഹായിക്കും. UGS ന്റെ കേരളത്തിന്റെ മുഖമായി നടൻ ധ്യാൻ ശ്രീനിവാസനും ഉണ്ടാകും. ഇതിനകം തന്നെ അദ്ദേഹം UGS കുടുംബത്തിന്റെ ഭാഗമായിട്ടുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും പുതിയ ശാഖകള്‍ ആരംഭിക്കും. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് എത്തുന്ന പറവൂരിലെ ശാഖയുടെ ഉദ്ഘാടനം ഓഗസ്റ്റ് 8 വൈകീട്ട്
4:30 ന് കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍ നിര്‍വഹിക്കും. കൊച്ചി നിയമസഭാ മണ്ഡലം MLA മുഹമ്മദ് ഷിയാസ്, സിഎംപി സംസ്ഥാന സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ പി.കെ.ശശി തുടങ്ങിയവര്‍ ചടങ്ങില്‍ മുഖ്യാതിഥികളാകും. ഉപഭോക്താക്കളുടെ വിശ്വാസ്യതയും നൂതനമായ ഉല്‍പ്പന്നങ്ങളുമാണ് സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് അടിത്തറയെന്ന് മാനേജിംഗ് ഡയറക്ടര്‍ അജിത് പാലാട്ട് പറഞ്ഞു. നടപ്പ് സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ മൊത്തം ടേണോവർ 1,200 കോടി രൂപയായി ഉയർത്തുകയാണ് പ്രധാന ലക്ഷ്യം. സാധാരണക്കാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും കുറഞ്ഞ പലിശനിരക്കിലും ലളിതമായ രേഖകളോടെയും ലഭ്യമാകുന്ന സ്വര്‍ണ്ണ വായ്പാ പദ്ധതികളാണ് പുതിയ ശാഖ വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താക്കള്‍ക്ക് സമ്പൂര്‍ണ്ണ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായാണ് മുൻനിര ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ച് ലൈഫ്, ഹെല്‍ത്ത്, വെഹിക്കിള്‍ എന്നിങ്ങനെ മൂന്ന് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ലളിതമായ ക്ലെയിം സെറ്റില്‍മെന്റ് പ്രോസസ്സും സുതാര്യമായ സേവനവുമാണ് പ്രധാന സവിശേഷതകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 81570 81570







