അട്ടപ്പാടിയിൽ നിന്ന് 2373 കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു, ശരക്കോൽ മലയുടെ മുകളിൽ 15 തോട്ടങ്ങളിലായാണ് കഞ്ചാവുണ്ടായിരുന്നത്

ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ അട്ടപ്പാടിയിൽ നിന്ന് 2373 കഞ്ചാവ് ചെടികൾ കണ്ടെത്തി. അട്ടപ്പാടി പാടവയൽ കടുക്മണ്ണ ശരക്കോൽ മലയുടെ മുകളിൽ 15 തോട്ടങ്ങളിലായാണ് കഞ്ചാവുണ്ടായിരുന്നത്. അട്ടപ്പാടി വനമേഖലകളിലും തമിഴ്നാട് അതിർത്തി മേഖലയിലും വാണിജ്യ വ്യവസായ രീതിയിൽ കഞ്ചാവ്





കൃഷി നടത്തുന്നവരെ പറ്റി അന്വേഷണം ആരംഭിച്ചു. പാലക്കാട്‌ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ AR നിഗീഷിന്റെ നേതൃത്വത്തിൽ അഗളി റേഞ്ച് ഇൻസ്‌പെക്ടർ ഇഹ്‌ലാസ് അലിയും സംഘവുമാണ് പരിശോധന നടത്തിയത്. സാമ്പിൾ മാറ്റി ബാക്കിയുള്ള ചെടികൾ നശിപ്പിച്ചു. പ്രിവന്റീവ് ഓഫീസർ ചന്ദ്രകുമാർ, ചന്ദ്രൻ, പ്രമോദ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

Related