സുഹൃത്തുക്കളായ ഷാബിറയും ഷമീമയും ഓൺലൈനിലൂടെ തുടങ്ങിവച്ച വസ്ത്ര വ്യാപാരം വീട്ടിൽ നിന്ന് ചെറിയ കട മുറിയിലേക്ക്, ഉദ്ഘാടനത്തിന് മന്ത്രിയുമെത്തി
കല്ലടിക്കോട് സ്വദേശികളായ സുഹൃത്തുക്കൾ ഷാബിറയും ഷമീമയും ഓൺലൈനിലൂടെ തുടങ്ങിവച്ച വസ്ത്ര വ്യാപാരം വീട്ടിൽ നിന്ന് ചെറിയ കട മുറിയിലേക്ക്, സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തുമെന്ന വാക്കു പാലിച്ച് മന്ത്രി KA തുളസി, പണം നൽകി ആദ്യം ഉൽപ്പന്നം വാങ്ങിയതും മന്ത്രി തന്നെ, മന്ത്രിയുടെ വരവിൽ കൗതുകം മാറാതെ ഇരുവരും, ഓണക്കോടി സമ്മാനിച്ചാണ് മന്ത്രിയെ സ്വീകരിച്ചത്. ഒരുവർഷം മുൻപാണ് കല്ലടിക്കോട് സ്വദേശികളായ സുഹൃത്തുക്കൾ ഷാബിറയും ഷമീമയും ഓൺലൈനിലൂടെ സ്ത്രീകൾക്കായുള്ള വസ്ത്രങ്ങളുടെ വിപണനവുമായി ചെറിയ സംരംഭം വീട്ടിൽ തുടങ്ങുന്നത്. വാട്സാപ്പിലൂടെയും മറ്റും സ്റ്റാറ്റസിട്ടായിരുന്നു ആരംഭം. ഇന്ന് ബിസ്മി ടെക്സ്റ്റൈൽസിന് കല്ലടിക്കോട് പഴയ പോലീസ് സ്റ്റേഷന് എതിർവശത്ത് സ്ഥാപനം തുറന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും. ഉദ്ഘാടനം
ചെയ്യാൻ മന്ത്രി KA തുളസിയെ ഓഫീസിൽ ചെന്ന് വിളിക്കുമ്പോഴും ആഗ്രഹമല്ലാതെ മന്ത്രി വരുമെന്ന പ്രതീക്ഷ ഇരുവർക്കും ഉണ്ടായിരുന്നില്ല. എന്നാൽ, തീർച്ചയായും എത്തുമെന്ന വാക്ക് പാലിച്ച് ഉദ്ഘാടന ചടങ്ങിലേക്ക് മന്ത്രിയെത്തി. ഓണാക്കോടിയായി സെറ്റ് സാരി നൽകിയപ്പോൾ ഞാനും വാങ്ങണമല്ലോ എന്ന ചോദ്യത്തോടെ രണ്ട് നൈറ്റി അവരിൽ നിന്നും പണം നൽകി വാങ്ങുകയും ചെയ്തു. സാരി, നൈറ്റികൾ, മെറ്റീരിയലുകൾ തുടങ്ങി സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായതെല്ലാം ബിസ്മി ടെക്സ്റ്റൈൽസിൽ നിന്ന് മികച്ച ഗുണനിലവാരത്തോടെ ഉപഭോക്താക്കൾക്ക് ലഭിക്കും. ഈ ഓണക്കാലത്ത് വൈവിധ്യമാർന്ന തുണിത്തരങ്ങൾ ഉപഭോക്താക്കൾക്കായി ഒരുക്കുകയാണ് ബിസ്മി ടെക്സ്റ്റൈൽസ്. കൂടുതൽ വിവരങ്ങൾക്ക് 90 48 88 93 36 എന്ന നമ്പറിൽ ബന്ധപ്പെടാം







