പെന്‍ഷന്‍ തുക വരുന്നുള്ളൂ.. പക്ഷെ വീടുകളില്‍ ബാങ്ക് പെന്‍ഷന്‍ എത്തിച്ചു, 1000 പേര്‍ക്ക് ഓണക്കിറ്റും നല്‍കി : അലനല്ലൂരുകാര്‍ക്ക് സമൃദ്ധമായ ഓണം ഒരുക്കി അലനല്ലൂര്‍ സഹകരണ ബാങ്ക്

ഓണം ആഘോഷമാക്കാൻ ഉപഭോക്താക്കൾക്ക് നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിലും പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയിലും ലഭ്യമാക്കും, 1000 ഓണക്കിറ്റുകളുമായി അലനല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണം സഹകരണ വിപണിക്ക് തുടക്കം. ഓണത്തിന് ജനങ്ങൾക്ക്‌ ആശ്വാസകരമായ നിരക്കിൽ അവശ്യ സാധനങ്ങൾ ലഭ്യമാക്കുന്നതിനാണ് സഹകരണ വിപണി ഒരുക്കിയിരിക്കുന്നത്. ബാങ്ക് പ്രസിഡന്റ് പി.പി.കെ മുഹമ്മദ്‌ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി. അബ്ദുള്ള അധ്യക്ഷനായി. 18 ഉൽപ്പന്നങ്ങളടങ്ങിയ





2000 ത്തോളം രൂപയുടെ കിറ്റ് 1200 രൂപക്കാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. ബാങ്കിന്റെ എല്ലാ ശാഖകളിലും സഹകരണ വിപണിക്കായി പ്രത്യേക കൗണ്ടർ സജ്ജമാക്കിയിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് പച്ചക്കറിച്ചന്തയും ഒരുക്കുന്നുണ്ട്. ബാങ്ക് സെക്രട്ടറി പി. ശ്രീനിവാസൻ, വി.ടി ഉസ്മാൻ, ടി. രാജാകൃഷ്ണൻ, ഷറീന മുജീബ്, ശ്രീജ, ശ്രീധരൻ, ബിന്ദു, സൈദ്, ബാലചന്ദ്രൻ, M. അമീൻ, ജീവനക്കാർ, എടത്തനാട്ടുക്കര പെയിൻ ആന്റ് പാലിയേറ്റീവ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Related