ഓണക്കളികളുമായി പോന്നോണമാഘോഷിച്ച് മണ്ണാർക്കാട് ബ്യൂട്ടിഷ്യൻസ് ഫെഡറേഷനും ബ്യൂട്ടീഷ്യൻ അസോസിയേഷൻ പാലക്കാടും

ഓണസദ്യയും ഓണക്കളികളുമായി പോന്നോണമാഘോഷിച്ച് മണ്ണാർക്കാട് ബ്യൂട്ടിഷ്യൻസ് ഫെഡറേഷനും ബ്യൂട്ടീഷ്യൻ അസോസിയേഷൻ പാലക്കാടും, ഓണസമ്മാനങ്ങളും വിതരണം ചെയ്തു. മണ്ണാർക്കാട് ബ്യൂട്ടിഷ്യൻസ് ഫെഡറേഷനും ബ്യൂട്ടീഷ്യൻ അസോസിയേഷൻ പാലക്കാടും സംയുക്തമായാണ് ഇത്തവണ ഓണമാഘോഷിച്ചത്. മണ്ണാർക്കാട് വ്യാപാരഭവനിൽ നടന്ന ഓണാഘോഷം വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് രമേഷ് പൂർണിമ ഉദ്ഘാടനം ചെയ്തു.





ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു M. ശങ്കർ ഓണസന്ദേശം നൽകി. ഓണസദ്യയും അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായി. ശേഷം സമ്മാനങ്ങൾ വിതരണം ചെയ്തു. KVVES യൂണിറ്റ് സെക്രട്ടറി ഷമീർ, ട്രഷറർ ആബിദ്, ദിലീപ് ഇസ, ബ്യൂട്ടിഷ്യൻസ് ഫെഡറേഷൻ പ്രസിഡന്റ് ബീന ജെയ്മോൻ, BAP പ്രസിഡന്റ് ബബിത സുരേന്ദ്രൻ, അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

Related