കരിമ്പുഴ സ്കൂളില്‍ റാഗിംഗ്, +1 വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ കൂട്ടമായി മര്‍ദ്ദിച്ചു

കരിമ്പുഴ ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ റാഗിംഗ്, ഷർട്ടിന്റെ ബട്ടൻസ് ഇടാൻ പറഞ്ഞ് ശുചിമുറിയിലിട്ട് ക്രൂരമായി മർദിച്ചുവെന്ന് പരാതി. സീനിയർ വിദ്യാർത്ഥികളായ പതിമൂന്നോളം പേർ ചേർന്നാണ് മർദിച്ചത്. മർദ്ദനമേറ്റ കൂട്ടിലകടവ്, കരിമ്പനോട്‌, നമ്പിയത്ത് വീട്ടിൽ ആദിൽ അൽ ഫയാത് മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സ്കൂൾ വിട്ട ശേഷം വീട്ടിലെത്തിയ ആദിൽ അവശനായി കിടക്കുന്നത് കണ്ട





വീട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആഗസ്റ്റ് 18ന് ഉച്ചക്ക് രണ്ടു മണിക്ക് ശേഷം ശുചിമുറിയിലേക്ക് പോയ തന്നെ സീനിയർ വിദ്യാർത്ഥികൾ മർദിക്കുകയായിരുന്നുവെന്ന് തിരുവാഴിയോട് പോലീസിൽ ആദിൽ പരാതി നൽകിയിട്ടുണ്ട്. മർദിച്ച കാര്യം സ്റ്റാഫ്‌ റൂമിൽ പറഞ്ഞാൽ തല്ലിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർഥി പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ പേജ് തുടങ്ങിയ +1 വിദ്യാർത്ഥികളോട് പോസ്റ്റ്‌ ഇടരുതെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുന്ന ഔഡിയോ സന്ദേശവും പുറത്തുവന്നിട്ടുണ്ട്.

Related