തിരുവോണ പുലരിതന്‍.. തിരുമുല്‍ കാഴ്ച്ച വാങ്ങാന്‍.. ജെന്‍ ആല്‍ഫകളോടൊപ്പം ഓണപ്പാട്ടുപാടി ഓണമാഘോഷിച്ച് മന്ത്രി N ഷംസുദ്ദീന്‍, ഒപ്പം വടംവലിയും, പൂക്കള മത്സരവും, സദ്യയും
പൂക്കളമിടൽ, ഊഞ്ഞാലാട്ടം, പുലിക്കളി ഒക്കെയൊരുക്കി നരിപ്പറമ്പ് ജി.യു.പി സ്‌കൂളിൽ ഓണാഘോഷം ആവേശം കൊള്ളുന്നതിനിടയിലേക്കാണ് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ രംഗപ്രവേശം. അമ്പരപ്പോടെ അതിലേറെ കൗതുകത്തോടെ കുട്ടികളെല്ലാം അതിഥിക്ക് ചുറ്റും ഓടിക്കൂടി. പൂവിളികളും ചെണ്ടമേളവുമായി മന്ത്രിക്ക് വരവേൽപ്പ്,
അതിനിടെ മാവേലിയുമെത്തി, മന്ത്രിയുടെ നെറുകയിൽ കൈവച്ച് അനുഗ്രഹം. പിന്നെ ആഘോഷത്തിന് ഇരട്ടി ആഹ്ലാദം, ഓണപ്പാട്ടുകൾക്കൊപ്പം താളം പിടിച്ച് മന്ത്രി ഒപ്പം കൂടി, പഴയകാല സ്മരണകളെ ഓർത്തെടുത്ത് ജെൻ ആൽഫകൾക്കൊപ്പം മന്ത്രി എൻ. ഷംസുദ്ദീന്റെ മധുരമേറിയ ഓണഘോഷം.







