പാലിയേറ്റീവ് കുടുംബങ്ങള്‍ക്കും അര്‍ഹര്‍ക്കും ഓണക്കിറ്റ് നല്‍കി ഓണമാഘോഷിച്ച് അമാന ബെസ്റ്റ് ലൈഡ് സൊസൈറ്റി, കോഴിക്കോട് മണ്ണാര്‍ക്കാട് ബ്രാഞ്ചുകളിലാണ് നല്‍കിയത്
ചേർത്ത് നിർത്തലിന്റെ സന്ദേശവുമായി അമാന ബെസ്റ്റ് ലൈഡ് സൊസൈറ്റിയുടെ ഓണാഘോഷം, പാലിയേറ്റീവ് രോഗികൾക്കും ഉപഭോക്താക്കൾക്കുമുൾപ്പെടെ ഓണക്കിറ്റുകൾ വിതരണം ചെയ്തു. ABS ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്തവണത്തെ ഓണാഘോഷത്തിന് ഓണക്കിറ്റുകൾ വിതരണം ചെയ്തത്. മണ്ണാർക്കാട്, കോഴിക്കോട് ഓഫീസുകളിലാണ് കിറ്റുകൾ നൽകിയത്. അർഹതപ്പെട്ട കുടുംബങ്ങൾ, പാലിയേറ്റീവ് രോഗികൾ, ABS ഉപഭോക്താക്കൾ, സ്റ്റാഫംഗങ്ങളുടെ കുടുംബങ്ങൾക്കുൾപ്പെടെ 180 ലധികം കിറ്റുകളാണ് വിതരണം ചെയ്തത്. ABS ന്റെ മണ്ണാർക്കാട് ഹെഡ് ഓഫീസിലെ വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ. സജ്‌ന നിർവഹിച്ചു.
കോഴിക്കോട് മുക്കം ബ്രാഞ്ച് ഓഫീസിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങ് മുക്കം പഞ്ചായത്ത് പ്രസിഡന്റ് അക്ബർ ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളിൽ വിവിധ ശാഖകളിലും ഓണക്കിറ്റുകൾ വിതരണം ചെയ്യുമെന്ന് ABS ഗ്രൂപ്പ് ചെയർമാൻ KVA റഹ്മാൻ പറഞ്ഞു. സഹജീവി സ്നേഹത്തിന്റെയും കരുതലിന്റെയും മാതൃകയൊരുക്കിയാണ് ABS ന്റെ ഇത്തവണത്തെ ഓണാഘോഷം. Jcom ബിസിനസ് ഇന്റർനാഷണൽ നെറ്റ്‌വർക്ക് മണ്ണാർക്കാട് ചെയർമാൻ അതുൽ അലോഷ്യസ്, അമാന ബെസ്റ്റ് ലൈഡ് സൊസൈറ്റി ബ്രാഞ്ച് മാനേജർമാർ, സ്റ്റാഫംഗങ്ങൾ, ഉപഭോക്താക്കൾ തുടങ്ങിയവർ സംബന്ധിച്ചു.







