മണ്ണാർക്കാട് നഗരസഭ അരകുർശ്ശി എതൃപ്പണം വടക്കേക്കര ലിങ്ക് റോഡ്, നായാടിക്കുന്ന് റൈൻബോ നഗർ റോഡ് എന്നിവ നാടിന് സമർപ്പിച്ച് മന്ത്രി എൻ. ഷംസുദ്ദീൻ

MLA യുടെ ആസ്തി വികസന ഫണ്ട്‌ ഉപയോഗിച്ച് നവീകരിച്ചു, മണ്ണാർക്കാട് നഗരസഭ അരകുർശ്ശി എതൃപ്പണം വടക്കേക്കര ലിങ്ക് റോഡ്, നായാടിക്കുന്ന് റൈൻബോ നഗർ റോഡ് എന്നിവ നാടിന് സമർപ്പിച്ച് മന്ത്രി എൻ. ഷംസുദ്ദീൻ. നവീകരിച്ച അരകുർശ്ശി എതൃപ്പണം വടക്കേക്കര ലിങ്ക് റോഡ്, നായാടിക്കുന്ന് റൈൻബോ നഗർ റോഡ് എന്നിവയുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ ന്യുനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു. അരകുർശ്ശിയിൽ





നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ കെ. സജ്‌ന അധ്യക്ഷയായി. മുതിർന്ന ജ്യോത്സ്യൻ ഭാസ്കര പണിക്കർ, റോഡിനായി സ്ഥലം നൽകിയ കാരാട്ട് പ്രദീപ്‌, മണ്ണംപറ്റ രാധാകൃഷ്ണൻ, സതീഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. വൈസ് ചെയർപേഴ്സൺ കെ. ബാലകൃഷ്ണൻ, മുജീബ് പെരിമ്പിടി, റഷീദ് കുറുവണ്ണ, സമദ് പൂവ്വക്കോടൻ, ചന്ദ്രശേഖരൻ, കെ.സി അബ്ദുറഹ്മാൻ, ജ്യോതി കൃഷ്ണൻകുട്ടി തുടങ്ങി സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, കൗൺസിലർമാർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.

Related