കുമരംപുത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻകാല മുസ്ലിം ലീഗ് നേതാക്കളെ അനുസ്മരിച്ചു
മുൻകാല മുസ്ലിം ലീഗ് നേതാക്കളെ അനുസ്മരിച്ചു, കുമരംപുത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്‌ഘാടനം ചെയ്തു. മഹാരഥന്മാരായ മുൻകാല മുസ്ലിം ലീഗ് നേതാക്കളായ മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമർ ബാഫഖി തങ്ങൾ, എം.എ അസീസ്, കെ.പി മൊയ്തീൻകുട്ടി, ഉബൈദ് ചങ്ങലീരി എന്നിവരെയാണ് കുമരംപുത്തൂർ ചുങ്കത്ത് നടന്ന സമ്മേളനത്തിൽ അനുസ്മരിച്ചത്. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്
മരക്കാർ മാരായമംഗലം, സംസ്ഥാന സെക്രട്ടറിയേറ്റംഗം കളത്തിൽ അബ്ദുള്ള, വാഗ്മി സിദ്ദീഖലി രാങ്ങാട്ടൂർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് അസീസ് പച്ചീരി അധ്യക്ഷനായി. സി. കുഞ്ഞുമുഹമ്മദ് മൗലവി, പൊൻപാറ കോയക്കുട്ടി, ടി.എ സലാം, റഷീദ് ആലായൻ, ഹുസൈൻ കോളശ്ശേരി, ഗഫൂർ കോൽക്കളത്തിൽ, മുജീബ് മല്ലിയിൽ, ജില്ലാ, മണ്ഡലം ഭാരവാഹികൾ, യൂത്ത് ലീഗ് നേതാക്കൾ, പഞ്ചായത്ത് മെമ്പർമാർ, പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.







