റിട്ടയേർഡ് അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ ജില്ലാ കൺവെൻഷൻ മണ്ണാർക്കാട് നടന്നു

പൊതുവിദ്യാലയങ്ങളിൽ എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഈ വർഷം ഒരുലക്ഷം പേരുടെ കുറവുണ്ടായെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ, റിട്ടയേർഡ് അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ ജില്ലാ കൺവെൻഷൻ മണ്ണാർക്കാട് നടന്നു. RATF ജില്ലാ കൺവെഷൻ പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നതിന്റെ കാരണങ്ങൾ പലതാണ്. ജനന നിരക്കിൽ ഏതാനും വർഷങ്ങളായി കുറവ് വന്നിട്ടുണ്ട്. വൈകിയുള്ള വിവാഹം, കുട്ടികൾ വേണ്ടെന്നുള്ള മനോഭാവം, വിവാഹം തന്നെ വേണ്ടെന്ന് വക്കുന്ന തീരുമാനം തുടങ്ങിയവയെല്ലാം





സൃഷ്ടിക്കുന്ന ഇംപാക്ട് സമൂഹത്തിലുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. S. അബ്‌ദുൾ കരീം അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി TA സലാം മന്ത്രിയെ ആദരിച്ചു. ഡോക്ടറേറ്റ് നേടിയ മുഹമ്മദാലി മിശ്ക്കാത്തി, സുൽഫിക്കർ, ഷാജി, കാലടി സർവകലാശാല സിൻഡിക്കേറ്റ് അംഗം PA സലാഹുദ്ധീൻ എന്നിവർക്കും ആദരവ് നൽകി. സംഘടന സെഷൻ സംസ്ഥാന ജനറൽ സെക്രട്ടറി CH ഹംസ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ. മൊയ്‌തീൻ, പി. കുഞ്ഞലവി, T. മുഹമ്മദാലി, T. ഷറഫുദ്ധീൻ, കെ. സഫിയ തുടങ്ങിയവർ സംബന്ധിച്ചു.

Related