കാഞ്ഞിരം പികെ ബിൽഡിങ്ങിൽ ഒന്നരമാസത്തോളം നീണ്ടുനിന്ന ഗിഫ്‌റ്റോണം നറുക്കെടുപ്പിലെ വിജയികളെ തിരഞ്ഞെടുത്തു, ഒന്നാം സമ്മാനമായ റെഫ്രിജറേറ്റർ നേടി കല്ലമല സ്വദേശി ത്രിദ്ധ കൃഷ്ണൻ

ഒത്തുചേരലിന്റെയും ഒരുമയുടെയും സന്ദേശം നൽകിക്കൊണ്ടാണ് കാഞ്ഞിരം ശ്രീ മഹാമാരിയമ്മൻ ക്ഷേത്രത്തിന് എതിർവശം പികെ ബിൽഡിങ്ങിലെ അഞ്ച് സ്ഥാപനങ്ങൾ ഗിഫ്‌റ്റോണത്തിനായി കൈക്കോർത്തത്. സെപ്റ്റംബർ 15 വരെ നീണ്ടു നിന്ന നറുക്കെടുപ്പിലെ 5 ഭാഗ്യശാലികളെ തിരഞ്ഞെടുത്തു. കാഞ്ഞിരപ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ് അശ്വതി ചന്ദ്രൻ ഒന്നാംസമ്മാന ജേതാവിനെ തിരഞ്ഞെടുത്തു. കല്ലമല സ്വദേശി ത്രിദ്ധ കൃഷ്ണനാണ് നറുക്കെടുപ്പിലൂടെ റെഫ്രിജറേറ്റർ സ്വന്തമാക്കിയത്. രണ്ടാംസമ്മാന ജേതാവിനെ വൈസ് പ്രസിഡന്റ് അരുൺ ഓലിക്കൽ തിരഞ്ഞെടുത്തു. സമ്മാനമായ കൂളർ, കാഞ്ഞിരം സ്വദേശി ബീന മോൾ നേടി. ഗ്രൈന്റർ, വാക്വം ക്ലീനർ, മിക്സി തുടങ്ങി മറ്റു മൂന്ന് സമ്മാനങ്ങൾ അബ്ദുൾ കരിം കാഞ്ഞിരപ്പുഴ, ഷെബിൻ എം.എസ് പാലക്കയം, രാധാമണി പാലക്കയം





എന്നിവരും സ്വന്തമാക്കി. വസ്ത്രശേഖര സ്ഥാപനം MP ഗാർമെന്റ്സ്, മെഡിക്കൽ ലാബ് സേവനം നൽകി അച്ചായൻസ് ഡയഗ്നോസ്റ്റിക്സ്, കൽസാഡോ ഫൂട്ട് വെയർ, ഫാൻസി & സ്കൂൾ ബസാർ, അലങ്കാർ ഗോൾഡ് & ഡയമണ്ട്സ്, ഒറിയോൺ ബേക്ക്സ് എന്നീ സ്ഥാപനങ്ങളാണ് ഗിഫ്‌റ്റോണം ഒരുക്കിയത്. അഞ്ച് സ്ഥാപനങ്ങളിൽ ഏതിൽ നിന്നും ഉത്പന്നങ്ങൾ വാങ്ങുകയോ സേവനങ്ങൾ ലഭിക്കുകയോ ചെയ്ത്, കൂപ്പണുകൾ പൂരിപ്പിച്ച് നിക്ഷേപിച്ച ഉപഭോക്താക്കളിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് ജോർജ് നമ്പുശ്ശേരി, യൂണിറ്റ് സെക്രട്ടറി ബിജുമോൻ ഇളവുങ്കൽ, എക്‌സിക്യൂട്ടീവ് മെമ്പർ ബാബു, വാർഡ് മെമ്പർ ജോബി ജോസഫ്, ദേവൻ പെരിങ്ങോട്ടുകുറിശ്ശി, സ്ഥാപന ഉടമകൾ, ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.

Related