തെങ്കരക്ക് MBBS തിളക്കം നൽകി സൂര്യ കൃഷ്ണനും ഷെഹ് നാസും, പ്രതിസന്ധികളെ തരണം ചെയ്ത് വിജയം കൈവരിച്ച വിദ്യാർഥിനികളെ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഗിരീഷ് ഗുപ്ത വീട്ടിലെത്തി ആദരിച്ചു

തെങ്കരക്ക് MBBS തിളക്കം നൽകി സൂര്യ കൃഷ്ണനും ഷെഹ് നാസും, പ്രതിസന്ധികളെ തരണം ചെയ്ത് വിജയം കൈവരിച്ച വിദ്യാർഥിനികളെ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഗിരീഷ് ഗുപ്ത വീട്ടിലെത്തി ആദരിച്ചു, വീഡിയോ കോളിൽ സന്തോഷം പങ്കുവച്ച് മന്ത്രിമാരായ എൻ. ഷംസുദ്ദീനും KA തുളസിയും. പൊന്നാടയും ഉപഹാരവും മധുരവുമായാണ് വിദ്യാർഥിനികളുടെ വീട്ടിലേക്ക് ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ഗിരീഷ് ഗുപ്ത എത്തിയത്. ചിറപ്പാടം തുവരപ്പറമ്പിൽ രാധാകൃഷ്ണന്റേയും രമണിയുടെയും മകൾ TR സൂര്യ കൃഷ്ണൻ തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നിന്നാണ്





MBBS ൽ ഉന്നതവിജയം നേടിയത്. വീഡിയോ കോൾ വഴി മന്ത്രിമാർ അഭിനന്ദനമറിയിച്ചതോടെ മാതാപിതാക്കളുടെ കണ്ണും മനസ്സും നിറഞ്ഞു. മണ്ണാർക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ പി. ബിജി വകുപ്പിന്റെ ഉപഹാരം കൈമാറി. കൊല്ലം അസീസിയ മെഡിക്കല്‍ കോളേജില്‍ നിന്നും MBBS ൽ വിജയം നേടിയ പഴേരി ഷറഫുദ്ദീന്‍, ജഷീല ദമ്പതികളുടെ മകൾ ഷെഹ് നാസ് പഴേരി ഷറഫുദ്ദീനെയും പൊന്നാടയണിയിച്ചും ഉപഹാരം നല്‍കിയും ആദരിച്ചു. പഞ്ചായത്ത് മെമ്പര്‍ ജസീന ഹംസക്കുട്ടിയും രാഷ്ട്രീയപാർട്ടി പ്രതിനിധികളും ഒപ്പമുണ്ടായിരുന്നു.

Related