കണ്ണംകുണ്ട് പാലത്തിന്റെ ടെൻഡർ നടപടികൾ ആരംഭിച്ചു

മണ്ണാർക്കാട് നിയോജക മണ്ഡലത്തിലെ കണ്ണംകുണ്ട് കടവ് പാലത്തിന്റെ ടെൻഡർ നടപടികൾ ആരംഭിച്ചു. ഒക്ടോബർ 5 വരെ ടെൻഡർ സമർപ്പിക്കാം. ഒക്ടോബർ 7ന് ടെൻഡർ തുറന്ന് പരിശോധിച്ച് തുടർന്നുള്ള നടപടിക്രമങ്ങൾ ആരംഭിക്കും. പാലത്തിന്റെ നിർമ്മാണത്തിനായി 14.14 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പ്രവർത്തിയുടെ സ്ഥലം ഏറ്റെടുക്കുന്നതിനായി

1.18 കോടി രൂപ റവന്യൂ വകുപ്പിലേക്ക് കൈമാറിയിട്ടുണ്ട്. പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നവംബർ മാസത്തിൽ ആരംഭിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീനും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറും ചേർന്ന് നടത്തിയ ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. ഇതിനെ തുടർന്നാണ് നടപടിക്രമങ്ങൾ വേഗത്തിലായത്.

Related