പാലക്കയം FHC യിലേക്ക് തച്ചമ്പാറ CPIM ലോക്കൽ കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
തച്ചമ്പാറ പാലക്കയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളെ പഞ്ചായത്ത് UDF ഭരണസമിതി നിർജീവമാക്കിയെന്ന് CPIM, പാലക്കയം FHC യിലേക്ക് തച്ചമ്പാറ CPIM ലോക്കൽ കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധ മാർച്ച് CPIM മണ്ണാർക്കാട് ഏരിയസെന്റർ അംഗം KK രാജൻ ഉദ്ഘാടനം ചെയ്തു. കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറും ആവശ്യത്തിന് മരുന്നും ഇല്ലാത്തതിന് കാരണം പഞ്ചായത്ത് ഭരണസമിതിയുടെ
കെടുകാര്യസ്ഥതയാണെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളുടെ പുഞ്ചിരിയും പൂക്കി ചിരിയുമല്ലാതെ ജനങ്ങൾക്ക് എന്തെങ്കിലും ഗുണമുണ്ടായിട്ടുണ്ടോ എന്ന് പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത് സംസാരിച്ച പഞ്ചായത്ത് മുൻ പ്രസിഡന്റ് ഒ. നാരായണൻകുട്ടി ചോദിച്ചു. തച്ചമ്പാറ ലോക്കൽ കമ്മിറ്റി സെക്രട്ടറി രവിശങ്കർ അധ്യക്ഷനായി. ലോക്കൽ കമ്മിറ്റി മെമ്പർമാരായ ഷിബു, PV ജോർജ്ജ്, പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.







