കല്ലടി സ്കൂളിന് മുന്നില്‍ കുട്ടികള്‍ക്ക് നടക്കാനുള്ള സൗകര്യമൊരുക്കി ABS ഗ്രൂപ്പ്, ശാശ്വത പരിഹാരം വേണമെന്ന് ആവശ്യം

കല്ലടി ഹയർ സെക്കണ്ടറി സ്കൂളിന് സമീപം ദേശീയ പാതയുടെ വശങ്ങളിൽ കാൽനടയാത്രക്ക് ഭീഷണിയായി നിന്നിരുന്ന പുല്ലും കാടും ജെസിബി ഉപയോഗിച്ച് മാറ്റി നൽകി അമാന ബെസ്റ്റ് ലൈഡ് സൊസൈറ്റി ഗ്രൂപ്പ് ചെയർമാൻ KVA റഹ്മാൻ. MES കോളേജിന് മുന്നിൽ ബസിറങ്ങിയും നടന്നും സ്കൂളിലേക്കെത്തുകയും തിരികെ വീട്ടിലേക്ക് പോകുകയും ചെയ്യുന്ന വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി





നടക്കാൻ പോലും സാധിക്കാത്ത വിധത്തിൽ റോഡിലേക്ക് വളർന്ന സ്ഥിതിയിലായിരുന്നു പുല്ലും ഒഴുകിവന്ന പാറക്കല്ലുകളും മറ്റുമുണ്ടായിരുന്നത്. താൽകാലിക പരിഹാരം മാത്രമാണിതെന്നും കൃത്യമായ നടപ്പാത സൗകര്യം ഒരുക്കിയില്ലെങ്കിൽ കരിമ്പ സ്കൂളിലെ വിദ്യാർത്ഥികൾക്കുണ്ടായതു പോലെയൊരു അപകടം ആവർത്തിക്കുമെന്ന് KVA റഹ്മാൻ പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ, വാർഡ് മെമ്പർ അലിക്കുട്ടി, വിദ്യാർത്ഥികൾ എന്നിവരും പങ്കാളികളായി.

Related