പതിറ്റാണ്ടുകളായി ജനങ്ങൾ ഉപയോഗിച്ചുവരുന്ന രണ്ടുവരിപ്പാതയിൽ ടോൾ പിരിവ് ഏർപ്പെടുത്താനനുവദിക്കില്ല, മുണ്ടൂർ മൈലമ്പുള്ളിയിൽ SDPI ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി.

അപൂർണ്ണമായ റോഡിൽ ടോൾ പിരിവ് പൂർണമായും ഒഴിവാക്കണമെന്നവശ്യപ്പെട്ട് നടന്ന പ്രതിഷേധ സംഗമം SDPI ജില്ലാ പ്രസിഡന്റ് ശരീഫ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു. റോഡ്, വാഹന നികുതികൾ, ഇന്ധന സെസ് എന്നിങ്ങനെ വിവിധ ഇനങ്ങളിൽ ജനങ്ങളിൽ നിന്ന് പണമീടാക്കിയശേഷം വീണ്ടും ടോൾ ചുമത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിഷേധക്കാർ





പറഞ്ഞു. ടോൾ പിരിവിനുള്ള നീക്കം പിൻവലിക്കാത്ത പക്ഷം പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി. ജില്ലാ വൈസ് പ്രസിഡന്റ് ബഷീർ കൊമ്പം അധ്യക്ഷനായി. ജനറൽ സെക്രട്ടറി റഷീദ് പുതുനഗരം, സെക്രട്ടറിയേറ്റ് അംഗം ഇല്യാസ് പാലക്കാട്, മുസ്തഫ കുന്നത്ത്, പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.

Related