ദേശീയഗീതം വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ ഭാഗമായി വിദ്യാഭാരതിയുടെ നേതൃത്വത്തിൽ വന്ദേമാതരം ആലപിച്ചു
ദേശീയഗീതം വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ ഭാഗമായി വിദ്യാഭാരതിയുടെ നേതൃത്വത്തിൽ വന്ദേമാതരം ആലപിച്ചു, മണ്ണാർക്കാട് ശ്രീമൂകാംബിക വിദ്യാനികേതനിൽ നടന്ന പരിപാടി നൂറുകണക്കിന് പേർ പങ്കാളികളായി. രാജ്യത്തെ എല്ലാ വിദ്യാഭാരതി വിദ്യാലയങ്ങളിലും കുട്ടികളും, രക്ഷാകർത്താക്കളും വന്ദേമാതരം ആലപിക്കുന്നതിന്റെ ഭാഗമായാണ് മണ്ണാർക്കാട് ശ്രീ മൂകാംബിക വിദ്യാനികേതനിലും വന്ദേമാതരം ആലപിച്ചത്. നമാമി
ഭാരതം എന്ന പേരിൽ നടന്ന പരിപാടി ക്യാപ്റ്റൻ പ്രഭാകരൻ പള്ളുവീട്ടിൽ ഉദ്ഘാടനം ചെയ്തു. എൻ. പി രാമൻ നമ്പീശൻ, പി.എം ജയകുമാർ, പ്രിൻസിപ്പാൾ രേണുക മനോജ്, കൃഷ്ണകുമാർ, VK അപ്പുകുട്ടി, PS ഹരി, കെ. കൃഷ്ണദാസ്, ബിജു നല്ലമ്പാനി, ചന്ദ്രലേഖ എന്നിവർ നേതൃത്വം നൽകി







