വയോജനങ്ങളെ ചേർത്തുപിടിച്ച് കാരാകുറിശ്ശി പഞ്ചായത്ത്. വയോജന ദിനാഘോഷത്തിനൊപ്പം പഞ്ചായത്തിലെ പകൽവീടും പ്രവർത്തനമാരംഭിച്ചു

വയോജനങ്ങളെ ചേർത്തുപിടിച്ച് കാരാകുറിശ്ശി പഞ്ചായത്ത്. വയോജന ദിനാഘോഷത്തിനൊപ്പം പഞ്ചായത്തിലെ പകൽവീടും പ്രവർത്തനമാരംഭിച്ചു. സാഹിത്യകാരൻ KPS പയ്യനെടം ഉദ്ഘാടനം നിർവഹിച്ചു. പകൽ സമയങ്ങളിൽ മുതിർന്നവർക്ക് ഒന്നിച്ചിരിക്കാനും സമയം ചിലവഴിക്കാനുമുള്ള ഇടമാണ് പകൽവീട്. ആരോഗ്യപരിപാലനം, മാനസികോല്ലാസം എന്നിവക്കായി ഓപ്പൺ





ജിം, വായനശാല എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത്‌ പ്രസിഡന്റ് റിയാസ് നാലകത്ത് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് അഫ്സത്ത്, കാസിം കോലാനി, ഷിഫാന, ഷഫീഖ്, മുജീബ് റഹ്മാൻ, സുമിത, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, മെമ്പർമാർ തുടങ്ങിയവർ സംബന്ധിച്ചു

Related