അടുത്ത തെരഞ്ഞെടുപ്പിൽ കാരാകുർശ്ശി പഞ്ചായത്ത് യുഡിഎഫ്‌ തിരിച്ചു പിടിക്കുമെന്ന് കളത്തിൽ അബ്ദുള്ള. മുസ്ലീം ലീഗ് കാരാകുർശ്ശി പഞ്ചായത്ത് സമ്മേളനം നടന്നു.

മുസ്ലീം ലീഗ് കാരാകുർശ്ശി പഞ്ചായത്ത് സമ്മേളനം നടന്നു. ജനുവരി 21,22, 23 തീയതികളിലായി പിലാത്തറ അബ്ദുള്ള നഗറിലാണ് സമ്മേളനം സംഘടിപ്പിച്ചത്. ലീഗ് ജില്ലാ പ്രസിഡന്റ് കളത്തിൽ അബ്ദുള്ള ചടങ്ങ് ഉദ്ഘാടനം ചെയ്തു. അടുത്ത തെരഞ്ഞെടുപ്പിൽ കാരാകുർശ്ശി പഞ്ചായത്ത് മുസ്ലിം ലീഗ് തിരിച്ചു പിടിക്കുമെന്ന് കളത്തിൽ അബ്ദുള്ള പറഞ്ഞു. ഇതിനായി പ്രവർത്തകർ കഠിന പ്രയത്നം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ജില്ല ജനറൽ സെക്രട്ടറി മരക്കാർ മാരായമംഗലം മുഖ്യ പ്രഭാഷണം

നടത്തി. ദളിത് മുസ്ലീം രാഷ്ട്രീയം, ഏഴര പതിറ്റാണ്ടിന്റെ അഭിമാനം, സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങളിൽ നേതാക്കളായ അയ്യപ്പൻ കോന്നാടൻ, ഉസ്മാൻ, ഷംല ഷൗക്കത്ത് തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിൽ ലീഗ് പഞ്ചായത്ത്‌ ആക്ടിങ് പ്രസിഡന്റ് മൻസൂർ തെക്കേതിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ കെ.പി.മൊയ്തു, എം.എസ്.നാസർ, നേതാക്കളായ യൂസഫ് പാലക്കൽ, സലാം തറയിൽ, റിയാസ് നാലകത്ത്, എ.എം.അലി അസ്ഗർ, യൂസഫ് കല്ലടി, എൻ.അലി, മൊയ്‌ദീൻ, ജസീല, റംല തുടങ്ങിയവർ പങ്കെടുത്തു.

Related