കോൽപ്പാടം മിസ്ബാഹുൽ ഉലും മദ്രസ കെട്ടിടം ഏപ്രിൽ 18 ന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും

കോൽപ്പാടം മിസ്ബാഹുൽ ഉലും മദ്രസ കെട്ടിടത്തിന്റെ ഉദ്ഘാടനം ഏപ്രിൽ 18 വ്യാഴാഴ്ച നടക്കും, പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. വൈകിട്ട് 7 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മഹല്ല് പ്രസിഡന്റ് പൊതിയിൽ മൊയ്തീൻ അധ്യക്ഷനാകും. എം എൽ എ എൻ. ഷംസുദ്ദീൻ മുഖ്യതിഥിയാകുന്ന പരിപാടിയിൽ

ഹബീബ് ഫൈസി കോട്ടോപ്പാടം മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന്, മദ്രസയുടെ ഗോൾഡൻ ജൂബിലി പ്രഖ്യാപനം, മിസ്ബാഹ് സപ്ലിമെന്റ് പ്രകാശനം, റൈഞ്ച് തല മദ്രസ പ്രവേശനോത്സവം, മതസൗഹാർദ സംഗമം എന്നിവ നടക്കും. ശാഫി ഫൈസി കോൽപ്പാടം, റിയാസ്, കമാൽ വേളക്കാടൻ, ഖത്വിബ് മുഹമ്മദാലി ദാരിമി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related