മെക് സെവന്‍ കൂട്ടായ്മ തച്ചമ്പാറയിലും ആരംഭിച്ചു
വ്യായാമ മുറയില്‍ രാജ്യത്തിനകത്തും പുറത്തും പ്രചാരം നേടിയ മെക് സെവന്‍ കൂട്ടായ്മയുടെ പ്രവര്‍ത്തനം തച്ചമ്പാറയിലും ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് നൗഷാദ് ബാബു ഉദ്ഘാടനം ചെയ്തു. അര മണിക്കൂറില്‍ 21 ഇന വ്യായാമങ്ങള്‍ ചെയ്യാവുന്ന ആരോഗ്യ സംരക്ഷണ മാര്‍ഗ്ഗമാണ് മെക് സെവന്‍. മണ്ണാര്‍ക്കാട് മേഖലയില്‍ 10 ഓളം സ്ഥലങ്ങളില്‍ ഇപ്പോള്‍ മെക് 7 പ്രവര്‍ത്തിക്കുന്നു. തച്ചമ്പാറ ദേശബന്ധു സ്കൂളില്‍ നടന്ന വ്യായാമത്തില്‍ 50 ലധികംപേര്‍ പങ്കെടുത്തു. ജില്ലാ

ചീഫ് ട്രൈനര്‍ ജിതേഷ് മക്കരപ്പറമ്പ് മുഖ്യാതിഥിയായി. ജീവത ശൈലി രോഗങ്ങള്‍കൊണ്ട് ബുദ്ധിമുട്ടുന്ന മലയാളികള്‍ക്ക് ആശ്വാസമാണ് മെക്7. ഗ്രാമ നഗര വ്യത്യാസമില്ലാതെ ജനങ്ങള്‍ കൂട്ടായ്മയിലേക്ക് ആകര്‍ഷിതരായെന്ന് അദ്ദേഹം പറഞ്ഞു. ജീവിത ശൈലി രോഗങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷപ്പെടുത്തുക മാത്രമാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്ന് മെക് 7 തച്ചമ്പാറ ചീഫ് കോര്‍ഡിനേറ്റര്‍ ഇ അസീസ് പറഞ്ഞു. സുബൈര്‍ തുര്‍ക്കി, മജീദ് തെങ്കര, തുടങ്ങി രാഷ്ട്രീയ. സാമൂഹ്യ, വ്യാപാര മേഖലയിലുള്ളവര്‍ പങ്കെടുത്തു