തച്ചമ്പാറ പഞ്ചായത്ത് ബജറ്റ് അവതരണത്തില്‍ പ്രസിഡന്‍റും മുന്‍ പ്രസിഡന്‍റും തമ്മില്‍ വാക്ക്തര്‍ക്കം

പദ്ധതി നിര്‍വ്വഹണത്തിലെ കാലതാമസവും ബജറ്റിലെ ഭേദഗതി ആവശ്യവും, തച്ചമ്പാറ പഞ്ചായത്ത് ബജറ്റ് അവതരണത്തില്‍ പ്രസിഡന്‍റും മുന്‍ പ്രസിഡന്‍റും തമ്മില്‍ വാക്ക്തര്‍ക്കം. കൃഷി, ഭവന നിര്‍മ്മാണം, വിദ്യാഭ്യാസ മേഖലകള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് ബജറ്റ്. ബജറ്റ് അവതരണത്തിന് മുന്‍പേ പ്രസിഡന്‍റ് നൗഷാദ് ബാബു എഴുനേറ്റ് ആമുഖം പറയവേ മുന്‍പ്രസിഡന്‍റ് ഒ നാരായണന്‍കുട്ടി ഇടപെട്ടു. രഹസ്യ സ്വഭാവമുള്ള ബജറ്റിലെ വിവരങ്ങള്‍ പ്രസിഡന്‍റ് പറയുന്നത് ശരിയല്ലെന്നായിരുന്നു പരാതി. ആമുഖം മാത്രമാണെന്ന് സൂചിപ്പിച്ച് പ്രസിഡന്‍റ് ബഡ്ജറ്റ് അവതരണത്തിനായി വൈസ്പ്രസിഡന്‍റ് പിപി ശാരദയെ ക്ഷണിച്ചു. വീണ്ടും പ്രസിഡന്‍റിന്‍റെ പദ്ധതി വിശദീകരണം. ഇതില്‍ വിദ്യാഭ്യാസം, യുവജന ക്ഷേമത്തിനായി തുക വകയിരുത്തിയതില്‍ വ്വക്തതയില്ല, ഇത് ഭേദഗതി വരുത്തണമെന്ന് ബഡ്ജറ്റ് വിലയിരുത്തി മുന്‍ പ്രസിഡന്‍റ് ഒ. നാരായണന്‍കുട്ടി പറഞ്ഞു. എംഎല്‍എ എംപി ഫണ്ടുകളും കാണാനില്ല, കഴിഞ്ഞ തവണ പദ്ധതി നിര്‍വ്വഹണം 96 % ആണെങ്കില്‍





ഇത്തവണ 34 % മാത്രമാണെന്നും നാരായണന്‍കുട്ടി. യുഡിഎഫ് അധികാരത്തിലേറി വെറും 47 ദിവസം മാത്രമാണ് ആയത്. താന്‍ ചുമതലയേല്‍ക്കുമ്പോള്‍ പല പ്രവര്‍ത്തികളുടേയും എസ്റ്റിമേറ്റ്പോലും എടുത്തിരുന്നില്ല. മാസങ്ങളോളം എഇയുമുണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷമുണ്ടായ 4 തിരഞ്ഞെടുപ്പുകളും തടസ്സമുണ്ടാക്കി. വരുന്ന മാസത്തിനുള്ളില്‍ വികസനം പൂര്‍ത്തിയാക്കുമെന്ന് പ്രസിഡന്‍റിന്‍റെ വിശദീകരണം. ഇത് പ്രസിഡന്‍റ് പരാജയം സമ്മതിച്ചതാണെന്ന് മുന്‍ പ്രസിഡന്‍റ് വിലയിരുത്തിയതോടെയാണ് വാക്കുതര്‍ക്കമായത്. 26 കോടി 83 ലക്ഷത്തി, 41282 രൂപ വരവും, 26 കോടി 37 ലക്ഷത്തി, 48803 രൂപ ചിലവും 45 ലക്ഷത്തി 92 ആയിരത്തി 479 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. കൃഷി, ഭവന നിര്‍മ്മാണം, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം, യുവജനക്ഷേമം, ഗ്രാമീണ റോഡുകള്‍, സാമൂഹ്യ ക്ഷേമം, തൊഴിലുറപ്പ് പദ്ധതിയ്ക്കാണ് മുന്‍തൂക്കം നല്‍കിയിട്ടുള്ളത്. ശേഷം മുന്‍പ്രസിഡന്‍റിന്‍റെ പരാതികള്‍ക്ക് പ്രസിഡന്‍റ് മറുപടി പറഞ്ഞു.

Related